ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘത്തിൽ നിരവധി മലയാളികളുമുണ്ടെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘത്തിൽ നിരവധി മലയാളികളുമുണ്ടെന്ന് പോലീസ്. തട്ടിയെടുക്കുന്ന പണം മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് എത്തുക. തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ എടുത്ത് നൽകിയാൽ 25,000 രൂപ വരെയാണ് ലഭിക്കുന്നത്. അക്കൗണ്ട് ഉടമ പണം എടിഎമ്മിൽ നിന്നും എടുത്ത് തട്ടിപ്പ് സംഘത്തിന് കൈമെറും. ഒരു ലക്ഷം എടുത്ത് നൽകിയാൽ 2000 രൂപയാണ് കമ്മിഷൻ. തട്ടിപ്പ് സംഘങ്ങൾ രക്ഷപ്പെടുമ്പോൾ അക്കൗണ്ട് എടുത്ത് നൽകുന്നവരായിരിക്കും പിടിക്കപ്പെടുക. കൊൽക്കത്ത ബിഹാർ രാജസ്ഥാൻ എന്നിവിടങ്ങളിലാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. കേരളത്തിൽ മലയാളികളെ കേസിൽ പ്രതിയാക്കി ഉത്തരേന്ത്യൻ സംഘം രക്ഷപ്പെടും.

സൈബർ കേസുകളിൽ കൂടുതലും അറസ്റ്റിലാകുക ബാങ്ക് അക്കൗണ്ട് എടുത്തു നൽകുന്നവരാകും. കൂടുതൽ അക്കൗണ്ടുകളും കൊടുവള്ളിയിലും സമീപപ്രദേശത്തുമാണ്. കോടികളാണ് അക്കൗണ്ടിലേക്ക് എത്തിയത്. കേരളത്തിലെ ഡിജിറ്റൽ അറസ്റ്റ് മാഫിയയുടെ പ്രധാന കണ്ണിയെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘത്തിലെ രണ്ട് കണ്ണികളെയാണ് സൈബർ പോലീസ് പിടികൂടിയത്. മലപ്പുറം സ്വദേശി മുഹമ്മദ് മുഹസിൽ (22) കോഴിക്കോട് സ്വദേശി കെ.പി. മിസ്ഹാപ് (21) എന്നിവർ വാഴക്കാല സ്വദേശി ബെറ്റി ജോസഫ് എന്ന സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത നിർമാണം : മാസങ്ങളായി തൊഴിലാളികൾക്ക് ശമ്പളമില്ലെന്ന് പരാതി ; പ്രതിഷേധം ശക്തം

0
കണ്ണൂർ : കാട്ടാമ്പള്ളിയിൽ കരാർ തൊഴിലാളികൾക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയതായി പരാതി....

പശുക്കടത്ത് ആരോപണം ; ത്രിപുരയിൽ യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു

0
അഗർത്തല: ത്രിപുരയിലെ ഖോവായ് ജില്ലയിൽ കന്നുകാലിയെ മോഷ്ടിച്ചെന്നാരോപിച്ച് 45കാരനെ ആൾക്കൂട്ടം...

ബസുകളിൽ കർട്ടണും കൂളിങ് ഫിലിമും നിരോധിച്ചു ; പാനിക് ബട്ടണും ലൊക്കേഷൻ ട്രാക്കിങും നിർബന്ധം

0
ഡൽഹി : ഡൽഹിയിലെ ബസുകളിൽ പാനിക് ബട്ടണുകളും വെഹിക്കിൾ ട്രാക്കിങ് ഡിവൈസുകളും...
operation instructions

കടുത്ത വയറുവേദന ; 20 കാരിയുടെ വയറ്റിൽ നിന്നു നീക്കംചെയ്തത് ഒരുകിലോയിലേറെ മുടി

0
ന്യൂഡൽഹി : ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ....