അഗർത്തല: ത്രിപുരയിലെ ഖോവായ് ജില്ലയിൽ കന്നുകാലിയെ മോഷ്ടിച്ചെന്നാരോപിച്ച് 45കാരനെ ആൾക്കൂട്ടം അടിച്ചുകൊന്നു. ഗിലാടലി സ്വദേശി ജലീൽ റഹ്മാനെയാണ് കന്നുകാലി മോഷ്ടിച്ചെന്ന സംശയത്തിന്‍റെ പേരിൽ ആൾക്കൂട്ടം ക്രൂരമായി അടിച്ചുകൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. സ്വന്തം കയ്യിലെ പണം കൊടുത്ത് വാങ്ങിയ രണ്ട് പശുക്കളുമായി ബാഗ്ബറിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേയാണ് ആക്രമണം. പുലർച്ചെ 4.45 ഓടെ പശുക്കളുമായി റഹ്മാൻ വീട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് ഒരു കൂട്ടം ചാടിവീണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കന്നുകാലികളെ മോഷ്ടിക്കാനെത്തിയതെന്ന് കരുതിയായിരിക്കും റഹ്മാനെ അക്രമികൾ മർദിച്ചതെന്നും പോലീസ് വ്യക്തമാക്കി. അക്രമികൾ ആരെല്ലാമായിരുന്നെന്ന് വ്യക്തമല്ല.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































