Friday, May 9, 2025 6:13 pm

ആലപ്പുഴയില്‍ നിരോധനാജ്ഞ നീട്ടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലയില്‍ നിരോധനാജ്ഞ വ്യാഴാഴ്ച രാവിലെ ആറുവരെ നീട്ടി. ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കര്‍ശന പരിശോധനക്ക് ഡി.ജി.പിയുടെ നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ.

സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അതിനിടെ ബിജെപി നേതാവ് രണ്‍ജീത്ത് വധക്കേസില്‍ എസ്ഡിപിഐ പഞ്ചായത്തംഗത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എസ്ഡിപിയുടെ സജീവ പ്രവര്‍ത്തകനാണ് നവാസ് നൈന.

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളില്‍ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഷാന്‍ വധത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും നിരവധി പേര്‍ കസ്റ്റഡിയിലാണെന്നും വിജയ് സാഖറെ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവാക്കളെ കത്തി കാണിച്ച് പണവും ബൈക്കും കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടി

0
കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് സുഹൃത്തുക്കളായ യുവാക്കളെ കത്തി കാണിച്ച്...

24 നഗരങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ അയച്ച ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തുവെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: ജമ്മു ഉൾപ്പെടെ വിവിധ ഇന്ത്യൻ മേഖലയിലേക്ക് മിസൈലുകൾ തൊടുത്ത് പാകിസ്താൻ...

കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

0
ചാലക്കുടി: തൃശൂരിൽ പുതുക്കാട് സ്റ്റാന്‌റിന് മുൻപിൽ കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ചുകയറി...

കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 103.24 കോടി രൂപ കൂടി അനുവദിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 103.24 കോടി രൂപ കൂടി...