Tuesday, February 4, 2025 9:41 am

ലുധിയാന കോടതി സ്‌ഫോടനം : നഗരത്തിൽ നിരോധനാജ്ഞ

For full experience, Download our mobile application:
Get it on Google Play

പഞ്ചാബ് : ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിരോധനാജ്ഞ. ലുധിയാന നഗരത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കാൻ പോലീസിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപത്തായാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്.

ശുചിമുറി പൂർണമായി തകർന്ന നിലയിലാണ്. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് കെട്ടിടം പൂർണമായി ഒഴിപ്പിച്ചു. എൻഐഎ, ഫോറൻസിക് സംഘങ്ങൾ പരിശോധന നടത്തി. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർത്ത് സംസ്ഥാന സർക്കാർ സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകി. മുഖ്യമന്ത്രി ചരൺജീത്ത് ഛന്നിയും ഉപമുഖ്യമന്ത്രിയും സംഭവസ്ഥലം സന്ദർശിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി മിനി സിവിൽ സ്റ്റേഷൻ പരിസരം താവളമാക്കി തെരുവുനായ്ക്കള്‍

0
റാന്നി : റാന്നി മിനി സിവിൽ സ്റ്റേഷൻ പരിസരം താവളമാക്കി...

നവീകരിച്ച പുഷ്പഗിരി ഗ്രാമാശുപത്രി പുളിങ്കുന്നിൽ പ്രവർത്തനമാരംഭിച്ചു

0
പുളിങ്കുന്ന് : നവീകരിച്ച പുഷ്പഗിരി ഗ്രാമാശുപത്രി കുട്ടനാട് എം. എൽ. എ.തോമസ്...

കല്ലിശേരി പാലത്തില്‍ നിന്നും യുവതി ആറ്റില്‍ ചാടി മരിച്ച സംഭവം ; ഭര്‍ത്താവ് അറസ്റ്റില്‍

0
പന്തളം : ചെങ്ങന്നൂര്‍ കല്ലിശേരി പാലത്തില്‍ നിന്നും യുവതി ആറ്റില്‍...

മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ കാല്‍വഴുതി വീണ് തൊഴിലാളി മരിച്ചു

0
പത്തനംതിട്ട : ശിഖരം മുറിക്കുന്നതിനിടെ മരത്തിന് മുകളില്‍ നിന്ന് വഴുതി വീണ്...