സ്കിൽ ആൻഡ് ഇന്നോവേഷൻ ഹബ്ബിന്റെ പദ്ധതി രേഖ തയ്യാറാക്കൽ ; യോഗം ചേർന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയിൽ നടപ്പാക്കുന്ന നോളഡ്ജ് വില്ലേജിന്റെ ഭാഗമായി കേരള സർക്കാർ റാന്നിയിൽ അനുവദിച്ച സ്കിൽ ആൻഡ് ഇന്നോവേഷൻ ഹബ്ബിന്റെ പദ്ധതി രേഖ തയ്യാറാക്കുന്നത് സംബന്ധിച്ച പ്രാഥമിക ആലോചന യോഗം തിരുവനന്തപുരത്തു മുഖ്യമന്ത്രിയുടെ കോൺഫെറൻസ് ഹാളിൽ ചേർന്നു. പദ്ധതി നടത്തിപ്പ് സംബന്ധിച്ച വിശദമായ ചര്‍ച്ച യോഗത്തിൽ നടന്നു. സ്കിൽ ഹബ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതിനും വിശദമായ പദ്ധതി രേഖ ഉൾപ്പെടെ തയ്യാറാക്കുന്നതിനും യോഗം തീരുമാനമെടുത്തു.

കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് (KASE ),അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരള ( ASAP ),കെ -ഡിസ്ക് ,ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ അക്കാദമി കേരള ( ICTAK), ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശൽ യോജന (DDU-GKY) എന്നിവർ സ്കിൽ ഹബ്ബിന്റെ ഭാഗമായി പ്രവർത്തിക്കു മെന്നും എല്ലാവിധ സാങ്കേതിക സഹായങ്ങളും പിന്തുണയും ഉറപ്പാക്കുമെന്നും യോഗത്തില്‍ അറിയിച്ചു.

കേരള സർക്കാർ ബജറ്റ് വിഹിതമായി അനുവദിച്ച 10 കോടി രൂപയ്ക്കു പുറമെ കൂടുതൽ തുക ആവശ്യമെങ്കിൽ കീഫ്‌ബി വഴി കണ്ടെത്തുവാനും യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കീഫ്‌ബി സിഇഒ യും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ: കെ എം എബ്രഹാം ,ASAP എം ഡി ഡോ: ഉഷ ടൈറ്റ്‌സ് ഐഎസ് ,കെ -ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ: പി വി ഉണ്ണികൃഷ്ണൻ , ICTAK സിഇഒ ശ്രീ .സന്തോഷ് കുറുപ്പ് , DDU-GKY പ്രോഗ്രാം മാനേജർ ശ്രീ.ഷിബു പി എൻ , KASE ഓപ്പറേഷൻ മാനേജർ ശ്രീ .സുബിൻ ദാസ് ,ICTAK ,egov ഹെഡ് ശ്രീ.ആർ. അഭിലാഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

2026 ലോകകപ്പ് താരം വോൾപാറ്റോ സിഡ്‌നിയിൽ കസ്റ്റഡിയിൽ

0
ഓസ്‌ട്രേലിയ : മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് ഓസ്‌ട്രേലിയൻ ഫുട്‌ബോൾ താരം ക്രിസ്റ്റ്യൻ...

ഫുഡ് ഡെലിവറി രംഗത്തേക്ക് ഇനി ഫ്‌ളിപ്പ്കാർട്ടും

0
ന്യൂഡൽഹി: ഇ-കോമേഴ്‌സ് ഭീമന്മാരായ ഫ്‌ളിപ്പ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി വിപണിയിലേക്ക്...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ.

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

മലഞ്ചെരുവ് തകർന്ന് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു ; ഹിമാചലിൽ 13...

0
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ 13...