പമ്പ, അച്ചൻകോവിലാർ നദികളുടെ തീരസംരക്ഷണത്തിനു തയാറാക്കിയ എട്ടു കോടിയുടെ പദ്ധതിക്ക് അംഗീകാരമായില്ല

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പമ്പ, അച്ചൻകോവിലാർ നദികളുടെ തീരസംരക്ഷണത്തിനു തയാറാക്കിയ എട്ടു കോടിയുടെ പദ്ധതിക്ക് അംഗീകാരമായില്ല. തുലാവർഷമെത്തുമ്പോൾ തീരമിടിയൽ വീണ്ടും രൂക്ഷമാകാൻ സാദ്ധ്യതയുണ്ട്. ജലസേചനവകുപ്പാണു പദ്ധതിക്ക് അംഗീകാരം നൽകേണ്ടത്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞാണ് പദ്ധതിക്ക് അംഗീകാരം കൊടുക്കുന്നത് വൈകുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം പദ്ധതിക്ക് അംഗീകാരം ലഭിക്കേണ്ടതായിരുന്നു. അടങ്കൽത്തുക പുതുക്കിയപ്പോഴാണ് എട്ടുകോടിയിലെത്തിയത്. പ്രളയം രൂക്ഷമായി ബാധിച്ച പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലാണ് തീരശോഷണം കൂടുതലായിട്ടുള്ളത്. ഇതിനോടകം ഓരോ കുടുംബത്തിനും അരയേക്കറിലും മുക്കാൽ ഏക്കറിലും ഏറെ വിസ്തീർണം ഉണ്ടായിരുന്ന ഭൂമി ഇപ്പോൾ തിട്ടയിടിഞ്ഞ് അളവിൽ നേർപകുതിയായി. പാണ്ടനാട് പഞ്ചായത്ത് 13ാം വാർഡിൽ അരക്കിലോമീറ്റർ നീളത്തിലാണ് പമ്പയുടെ തീരമിടിഞ്ഞത്. ഈ ഭാഗത്തെ വീടും പുരയിടവുമെല്ലാം മറ്റൊരു ദുരന്തത്തെ മുഖാമുഖം നേരിടുകയാണിപ്പോൾ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരണത്തിന് പിന്നില്‍ കുടുംബവഴക്കെന്ന് സംശയം

0
ബെംഗളൂരു: ബെംഗളൂരുവിൽ മധ്യവയസ്കരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബവഴക്കാണ്...

ബെംഗളൂരുവിലെ ക്ഷേത്രത്തിൽ ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വീകരണം

0
ബെംഗളൂരു : ശബരിമല സ്വർണക്കൊള്ള കേസ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക്...

മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസ്

0
ഹൽദ്വാനി: മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസെടുത്തു....