മൂവാറ്റുപുഴ : പ്രമുഖ സിനിമാ-നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പുഴക്കര (78) അന്തരിച്ചു. മൂവാറ്റുപുഴ പുഴക്കരയിൽ പരേതരായ കൊച്ചുമൈതീന്‍റെയും മറിയുമ്മയുടെയും മകനാണ്. ആറു പതിറ്റാണ്ടിലേറെ നാടക രചയിതാവ്, നടൻ, സംവിധായകൻ തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച അദ്ദേഹത്തിന് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പടനയിച്ച വീരപാണ്ഡ്യ കട്ടബൊമ്മൻ എന്ന കഥാപാത്രത്തെ പുഴക്കര വേദികളിൽ അവതരിപ്പിച്ചത് നാടകപ്രേമികളായ മൂവാറ്റുപുഴയിലെ പഴയ തലമുറക്ക് ആവേശം പകരുന്ന ഓർമയാണ്. കട്ടബൊമ്മന്‍ എന്ന വിളിപ്പേരുകൂടി നേടിക്കൊടുത്തു ഈ പ്രകടനം. വിശ്വരൂപം, പർവ്വസന്ധി തുടങ്ങിയവയാണ് മറ്റു നാടകങ്ങൾ. കലിയുഗ കലാസേന, കോഴിക്കോട് മ്യൂസിക്കൽ തിയറ്റേഴ്സ്, കോഴിക്കോട് കലാ കേന്ദ്രം തുടങ്ങിയ കലാസമിതികളിൽ പ്രവർത്തിച്ചു. മൂവാറ്റുപുഴയിലെ കലാകാരന്മാർ ചേർന്ന് രൂപവത്കരിച്ച ‘കലയരങ്ങിന്റെ’ സ്ഥാപകനാണ്. നിരവധി സീരിയലുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആമിന. മക്കൾ: ആലിഷ, അജാസ്, ജാനിഷ്. മരുമക്കൾ: ഷീബ, സർജു, മജീദ്. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12 ന് വെങ്ങല്ലൂർ വലിയവീട്ടിൽ പള്ളി ഖബർസ്ഥാനിൽ.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1