വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു, ഒടുവില്‍ യുവതിയുടെ പണവും ആഭരണവുമായി മുങ്ങി ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രണയം നടിച്ച്‌, വിവാഹ വാഗ്ദാനം നല്‍കി പാലക്കാട് സ്വദേശിയായ യുവതിയെ കൊച്ചിയിലെത്തിച്ചു. ഒടുവില്‍ പണം ഉള്‍പ്പടെ കൈക്കലാക്കി കടന്നുകളഞ്ഞ തൊടുപുഴ സ്വദേശിയായ കാമുകന്‍ പിടിയില്‍. ഫോര്‍ട്ട്കൊച്ചി പോലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയിലാണ് തൊടുപുഴ കമ്പകല്ല് കമ്പക്കാലില്‍ വീട്ടില്‍ അഷീക് നാസര്‍ അറസ്റ്റിലായത്. കൊച്ചി ഡിസിപി ജി.പൂങ്കുഴലിയുടെ നിര്‍ദേശത്തിലാണ് അന്വേഷണം ത്വരിതപ്പെടുത്തിയതും പ്രതിയെ പിടികൂടിയതും. വിവാഹം കഴിക്കാമെന്നു പറഞ്ഞാണ് യുവതിയെ കൊച്ചിയില്‍ എത്തിച്ചത്. ഇവിടെ ഹോം സ്റ്റേയില്‍ താമസിപ്പിച്ച്‌ 60,000 രൂപ, എടിഎം കാര്‍ഡുകള്‍, രണ്ട് പവന്‍ മാല എന്നിവ തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി. ചില കൂട്ടുകാരെ കൂട്ടി മറൈന്‍ ഡ്രൈവില്‍ എത്തിയശേഷം യുവതിയെ അവിടെ വിട്ടു പ്രതി കടന്നു കളയുകയായിരുന്നെന്നു പോലീസ് പറയുന്നു.

ഫോര്‍ട്ട്കൊച്ചി സിഐ മനുരാജ്, എസ്‌ഐ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ തൊടുപുഴയിലെ വാടകവീട്ടില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലക്കോട് പറമ്പിൽ കെട്ടിയിരുന്ന പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി

0
കണ്ണൂർ : ആലക്കോട് തേർത്തല്ലയിൽ പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി....

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ അപകടം : നിയന്ത്രണം വിട്ട കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
കോന്നി : കോന്നിയില്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നിയന്ത്രണം...

വ്യാജ സന്ദേശത്തിനു പിന്നാലെ മണിപ്പുരിൽ വീണ്ടും സംഘർഷം ; അസം റൈഫിൾസിന്റെ ട്രക്കിനു തീയിട്ടു

0
ഇംഫാൽ : മണിപ്പുരിലെ സേനാപതി നഗരത്തിൽ ഇന്നലെ രാത്രി വൻ സംഘർഷം....

പെരുമ്പാവൂരിൽ സർക്കാർ ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സിലും പരിസരത്തും ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു

0
എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ സർക്കാർ ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സിലും പരിസരത്തും...