‘ഓപ്പറേഷന്‍ സ്‌റ്റോണ്‍ വാള്‍’ ; ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 5,66,000 രൂപ പിഴ ഈടാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുടെ നിര്‍ദേശപ്രകാരം ‘ഓപ്പറേഷന്‍ സ്‌റ്റോണ്‍ വാള്‍’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച  പരിശോധന നടത്തി. പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 26 ടിപ്പര്‍ ലോറികളില്‍ അളവില്‍ കൂടുതല്‍ ക്വാറി ഉല്‍പ്പന്നങ്ങള്‍ കടത്തി കൊണ്ടുവന്നതായി കണ്ടെത്തി. ലോറി ഉടമകള്‍ 5,66,000 രൂപ പിഴ ഒടുക്കുന്നതിനായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നോട്ടീസ് നല്‍കി.

മതിയായ രേഖകള്‍ ഇല്ലാതെ പാറ കടത്തികൊണ്ടുവന്ന ഒരു ടിപ്പര്‍ ലോറി തുടര്‍നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി അടൂര്‍ ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തി. ആറു ക്വാറികളില്‍ വിജിലന്‍സ് സംഘം നേരിട്ട് പരിശോധന നടത്തി. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ദക്ഷിണ മേഖലാ പോലീസ് സൂപ്രണ്ട് ആര്‍.ജയശങ്കറുടെ നിര്‍ദേശ പ്രകാരം പത്തനംതിട്ട യൂണിറ്റ് ഡി.വൈ.എസ്.പി:ആര്‍.ജയരാജ്, ഇന്‍സ്‌പെക്ടര്‍മാരായ സി.എസ് ഹരി, കെ. മണികണ്ഠനുണ്ണി, ഡി.രജീഷ്‌കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ലിന്‍സണ്‍, ആര്‍.അനില്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....