മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു ; വിജയ് ചിത്രം ‘ലിയോ’യിലെ പാട്ടിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ലോകേഷ് കനഗരാജിൻ്റെ സംവിധാനത്തിൽ വിജയ് നായകനായെത്തുന്ന ചിത്രമാണ് ലിയോ. ഒക്ടോബറിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലെ ആദ്യ പാട്ട് ‘നാ റെഡി’ ഈ മാസം 22ന് പുറത്തിറങ്ങിയിരുന്നു. സൂപ്പർ ഹിറ്റായെങ്കിലും പാട്ട് ഒരു വിവാദത്തിൽ പെട്ടിരിക്കുകയാണ്. മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് കാട്ടി സെൽവം എന്ന് പേരുള്ള ഒരു ആക്ടിവിസ്റ്റ് പാട്ടിനെതിരെ പരാതി നൽകിയതാണ് വിവാദമായത്. വിജയ്‌ക്കും ലിയോ ടീമിനുമെതിരെയാണ് സെൽവത്തിൻ്റെ പരാതി. ജൂൺ 25ന് ഓൺലൈനായും 26ന് ഓഫ്‌ലൈനായും ഇയാൾ പരാതിനൽകി. നാർക്കോട്ടിക് കണ്ട്രോൾ ആക്ട് പ്രകാരം സിനിമയ്ക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതി.

സൂപ്പർ ഹിറ്റായി മാറിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് വിജയിക്കൊപ്പം ഒരുക്കുന്ന ചിത്രമാണ് ലിയോ. സൂപ്പർ താരം വിജയ് നായകനായെത്തുന്ന ചിത്രം മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. സഞ്ജയ് ദത്ത്, തൃഷ, അർജുൻ, സംവിധായകർ കൂടിയായ ഗൗതം വാസുദേവ് മേനോൻ, മിഷ്ക്കിൻ, മലയാളി താരം മാത്യു തോമസ് തുടങ്ങിയവർ ചിത്രത്തിൽ വിജയ്ക്കൊപ്പം അണിനിരക്കും. 15 വർഷത്തിന് ശേഷം വിജയ് തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...

യുവജനങ്ങളിലും സ്ത്രീകളിലും പ്രതീക്ഷ, ഇന്ത്യയുടെ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാനാകും ; സൽമാൻ റുഷ്ദി

0
ന്യൂയോർക്ക് : ഇന്ത്യയിലെ യുവജനങ്ങളിലും സ്ത്രീകളിലും ഏറെ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരൻ സൽമാൻ...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

0
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു...