ചെന്നൈ : ഉദയനിധി സ്റ്റാലിൻ ഈ മാസം ഉപമുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ തളളി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മകനെ കുറിച്ചുള്ള പ്രചാരണം അഭ്യൂഹം മാത്രമാണ്. ഡിഎംകെ പ്രവർത്തകർക്കുള്ള പൊങ്കൽ സന്ദേശത്തിൽ സ്റ്റാലിൻ പറഞ്ഞു. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് എതിരാളികൾ ആദ്യം പ്രചരിപ്പിച്ചത്. അത് പരാജയപ്പെട്ടതോടെയാണ് ഉദയനിധിയിലേക്ക് തിരിഞ്ഞത്. അടുത്തയാഴ്ച നടക്കുന്ന ഡിഎംകെ യുവജനസമ്മേളനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ ശ്രമമെല്ലാം. എതിരാളികളുടെ ഇത്തരം നീക്കങ്ങളെ കുറിച്ച് ജാഗ്രത വേണമെന്നും സ്റ്റാലിൻ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക