Tuesday, May 21, 2024 5:57 pm

നഗ്നദൃശ്യങ്ങൾ കണ്ടശേഷം നശിപ്പിച്ചാലും പിടിക്കും ; ജാഗ്രതൈ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ടെന്നു പോലീസ്. കൊവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി മൊൈബഫോണ്‍ ഉപേയാഗിക്കുന്നതിടെയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ വ്യാപിക്കുന്നത്. പിടിച്ചെടുത്ത മിക്ക ഫോണുകളിലും ലാപ്‌ടോപ്പുകളിലും ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇവ ഫോറന്‍സിക് പരിശോധന നടത്തുമെന്നു പോലീസ് അറിയിച്ചു. ദൃശ്യങ്ങള്‍ കണ്ട ശേഷം തെളിവു നശിപ്പിക്കാന്‍ ഡിലീറ്റ് ചെയ്തിരിക്കാമെന്നാണു നിഗമനം. സൈബര്‍ സെല്ലും സൈബര്‍ ഡോമും ആഴ്ചകള്‍ നിരീക്ഷിച്ച ശേഷമാണു പരിശോധന നടത്തിയത്.

കുട്ടികള്‍ ഉള്‍പ്പെട്ട നഗ്‌ന വിഡിയോകളും ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്യുകയും കാണുകയും പ്രചരിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. 18 വയസ്സില്‍ താഴെയുള്ളവരുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും 10 ലക്ഷം രൂപ പിഴയും 5 വര്‍ഷം തടവു ശിക്ഷയും ലഭിക്കുന്ന കുറ്റമാണ്. ഓപറേഷന്‍ പി ഹണ്ടിലാണ് കണ്ടെത്തലുകള്‍. സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഇവ പൂര്‍ണമായി മായ്ച്ചു കളയുന്നതും 3 ദിവസത്തിലൊരിക്കല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടതായും പോലീസ് അറിയിച്ചു. റൂറല്‍ എസ്പി കെ. കാര്‍ത്തിക്, സിറ്റി ഡിസിപി ജി. പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജീവ് ഗാന്ധി ഇന്ത്യയെ ശാസ്ത്ര സാങ്കേതിക യുഗത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നേതാവ് : പ്രൊഫ. സതീഷ്...

0
പത്തനംതിട്ട : പുതിയ നൂറ്റാണ്ടിലെ ഇന്ത്യയെ സ്വപ്നം കണ്ട് ശാസ്ത്ര സാങ്കേതിക...

വൃക്ഷങ്ങളും ശാഖകളും അടിയന്തരമായി മുറിച്ചു മാറ്റണം : കളക്ടര്‍

0
പത്തനംതിട്ട : കാലവര്‍ഷത്തിന്റെ ഭാഗമായി ശക്തമായ കാറ്റ് വീശുന്നതിനുള്ള സാധ്യതാ മുന്നറിയിപ്പുള്ളതിനാല്‍...

രജിസ്ട്രേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രികളും പാരാ മെഡിക്കല്‍ ലാബുകളും ചിറ്റാറില്‍ പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ രേഖ

0
ചിറ്റാര്‍ : രജിസ്ട്രേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രികളും പാരാ മെഡിക്കല്‍ സ്ഥാപനങ്ങളും...

ജില്ലയില്‍ നാളെ (22) റെഡ് അലര്‍ട്ട് ; മറ്റന്നാൾ (23) മഞ്ഞ അലർട്ട്

0
പത്തനംതിട്ട: ജില്ലയില്‍ നാളെ (22) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ...