സ്വത്ത് തർക്കം : മോഡലിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു, മുൻ ഭർത്താവും ബന്ധുക്കളും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചൈന : പ്രശസ്ത മോഡലും യൂട്യൂബറുമായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. എബി ചേയ് എന്ന മോഡലാണ് കൊല്ലപ്പെട്ടത്. സ്വത്തു തർക്കമാണ് കൊലപാതക കാരണമെന്ന് പോലീസ് അറിയിച്ചു. എബിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. ഫ്രിഡ്ജിൽ നിന്നും കാലുകൾ മാത്രമാണ് കണ്ടെത്തിയത്. മറ്റ് ശരീര ഭാഗങ്ങൾ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. സംഭവത്തിൽ എബിയുടെ മുൻ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന സൂപ്പ് പാത്രത്തിൽ മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. ശനിയാഴ്ചയാണ് ബന്ധുക്കളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.

മുൻ ഭർത്താവിന്‍റെ പിതാവ് വാടകയ്ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജിൽ നിന്നാണ് യുവതിയുടെ രണ്ട് കാലുകളും തിരിച്ചറിയൽ കാർഡും ക്രെഡിറ്റ് കാർഡുകളും കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോഡലിനെ കാണാനില്ലായിരുന്നു. തുടർന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ലഭിക്കുന്നത്. വീട്ടിൽ നിന്നും ഗ്രൈന്റർ, സോ ബ്ലൈഡ്, ഗ്ലൗസ്, മാസ്‌ക് എന്നിവ കണ്ടെടുത്തിട്ടുണ്ട്. മനുഷ്യശരീരം ഛേദിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും ലഭിച്ചിട്ടുണ്ട്. മുൻ ഭർത്താവിന്‍റെ മാതാപിതാക്കളെയും ജ്യേഷ്ഠനെയും അറസ്റ്റ് ചെയ്തെങ്കിലും 28കാരനായ മുൻ ഭർത്താവ് ഒളിവിലായിരുന്നു. ഇയാൾ ബോട്ടിൽ നഗരം വിടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...