Sunday, May 26, 2024 10:02 pm

സ്വത്ത് തർക്കം : മകനെ കുത്തിക്കൊന്ന മാതാവിന് ഏഴുവർഷം തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : സ്വത്ത് തർക്കത്തിൽ ഭർത്താവിന്‍റെ പക്ഷം ചേർന്ന് സംസാരിച്ചതി‍െൻറ വൈരാഗ്യത്തിൽ മകനെ കുത്തിക്കൊന്ന മാതാവിന് തടവും പിഴയും ശിക്ഷ. പയ്യന്നൂർ കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ ആക്കാളത്ത് വീട്ടിൽ ബീഫാത്തിമയെ (61) യാണ് ഏഴ് വർഷം തടവിനും 10,000 രൂപ പിഴയടക്കാനും തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (നാല്) ജഡ്ജി എം.മുഹമ്മദ് റയീസ് ശിക്ഷിച്ചത്. പ്രതി പിഴയടക്കുന്നില്ലെങ്കിൽ അഞ്ചു മാസം അധിക തടവ് അനുഭവിക്കണം.

2012 സെപ്റ്റംബർ എട്ടിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ നരിക്കോടൻ വീട്ടിൽ എൻ.മുഹമ്മദാണ് പരാതിക്കാരൻ. മുഹമ്മദും ഭാര്യയും തമ്മിലുള്ള സ്വത്ത് തർക്കത്തിൽ മകൻ താജുദ്ദീൻ (33) മുഹമ്മദിെൻറ പക്ഷംചേർന്ന് സംസാരിച്ചതിലുള്ള വിരോധം കാരണം മാതാവ് വലിയ പിച്ചാത്തി കൊണ്ട് താജുദ്ദീെൻറ നെഞ്ചിൽ കുത്തിയെന്നും തുടർന്ന് മരിച്ചുവെന്നുമാണ് കേസ്. 19 സാക്ഷികളെ കേസിൽ വിസ്തരിച്ചു. സാക്ഷിയായ മകൾ മജിസ്ട്രേട്ട് മുമ്പാകെ നൽകിയ രഹസ്യമൊഴിയിൽ ഉമ്മക്കെതിരായി മൊഴികൊടുത്തെങ്കിലും വിചാരണസമയത്ത് കൂറുമാറി. പയ്യന്നൂർ സിഐ സി.എ അബ്ദുൽ റഹീമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.അജയകുമാർ ഹാജരായി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ; ദാരുണ സംഭവം മലപ്പുറം മമ്പാട്

0
മലപ്പുറം: മലപ്പുറം ജില്ലയിലെ മമ്പാട് പുള്ളിപ്പാടത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ചെറുവള്ളിപ്പാറ...

പത്തനംതിട്ട വിശ്വകർമ്മ സൊസൈറ്റിയുടെ നേതൃത്വത്തിൽ വാർഷിക പൊതുയോഗം നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട വിശ്വകർമ്മ സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും എസ്എസ്എൽസി, പ്ലസ്ടു...

ജില്ലയിൽ രണ്ടാംഘട്ട ശുചീകരണ യജ്ഞം നടന്നു

0
പത്തനംതിട്ട : നഗരസഭ പതിനാറാം വാർഡിൽ കുടുംബശ്രീ എഡിഎസ് കമ്മിറ്റിയുടെയും വാർഡ്...

ആലുവയില്‍ 12 വയസുകാരിയെ കാണാതായി : തട്ടിക്കൊണ്ടുപോയതെന്ന് സംശയം

0
കൊച്ചി: ആലുവയില്‍ അതിഥി തൊഴിലാളിയുടെ മകളെ കാണാതായി. ആലുവ എടയപ്പുറത്തു കീഴുമാട്...