മറ്റ് നിയമ സംവിധാനങ്ങള്‍ വഴി തീര്‍പ്പാക്കിയ പരാതികള്‍ ജില്ലാതല അദാലത്തുകളില്‍ വീണ്ടും പരിഗണിക്കില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മറ്റ് നിയമ സംവിധാനങ്ങള്‍ വഴി തീര്‍പ്പാക്കിയ പരാതികള്‍ ജില്ലാതല അദാലത്തുകളില്‍ വീണ്ടും പരിഗണിക്കില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തിലാണ് നിര്‍ദ്ദേശം. വനിതാ കമ്മീഷന്റെ അദാലത്തുകള്‍ ദുരുപയോഗം ചെയ്യുന്നതും ഒഴിവാക്കണം. ഭര്‍ത്താവിന് വേണ്ടി ഇരുപതോളം അയല്‍വാസികള്‍ക്കെതിരെ പരാതിയുമായി ഒരു സ്ത്രീ കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് അറിയിപ്പ്.

പോലീസ് സ്റ്റേഷന്‍, ഗ്രാമ പഞ്ചായത്ത്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയ ശേഷം കമ്മീഷനെ സമീപിച്ച രീതി അഗീകരിക്കാനാകില്ല. ഇത്തരം കേസുകള്‍ മറ്റ് കേസുകള്‍ക്കുള്ള വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുത്തുന്നത്. കമ്മീഷന്‍ നിരീക്ഷിച്ചു. 100 പരാതികള്‍ പരിഗണിച്ചു. 20 എണ്ണം തീര്‍പ്പാക്കി. നാലെണ്ണം വിവിധ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് തേടുന്നതിനായും ഒരെണ്ണം ഫുള്‍ ബെഞ്ച് സിറ്റിങ്ങിനായും നല്‍കി. 75 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, എം.എസ് താര, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....