200 പച്ച വാഴക്കുല മോഷ്ടിച്ചു ; മഞ്ഞ പെയിന്‍റടിച്ച് പഴുത്തതെന്ന് പറഞ്ഞ് വിറ്റു – രണ്ട് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മോഷ്ടിച്ച വാഴക്കുലകളിൽ മഞ്ഞ പെയിന്റടിച്ച് പഴുത്ത കുലയെന്ന് പറഞ്ഞ് വിറ്റ് പണം തട്ടിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പഴയകൊച്ചറയില്‍ ആണ് കൃഷിയിടത്തില്‍ നിന്നും വാഴകുലകള്‍ മോഷണം പോയത്. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടിൽ ഏബ്രഹാം വർഗീസ് (49), നമ്മനശേരി റെജി (50) എന്നിവരാണ് കമ്പംമെട്ട് പോലീസിന്‍റെ പിടിയിലായത്.

ഒരു ലക്ഷത്തോളം രൂപയുടെ വാഴകുലകളാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. പല ദിവസങ്ങളിയി കൃഷിയടത്തില്‍ നിന്നും വാഴ കുലകള്‍ മോഷ്ടിച്ച് കടത്തുകയായിരുന്നു. പഴയകൊച്ചറ സ്വദേശി വാണിയപ്പുരയ്ക്കല്‍ പാപ്പുവിന്റെ കൃഷിയിടത്തിലാണ് മോഷണം നടന്നത്. സമ്മിശ്ര കൃഷി നടത്തുന്ന ഭൂമിയില്‍ ഇടവിളയായി, വിവിധ ഇനങ്ങളില്‍ പെട്ട 2000 ഓളം വാഴകളാണ് പരിപാലിച്ചിരുന്നത്. ഏത്തന്‍, ഞാലിപൂവന്‍, പാളയംതോടന്‍, റോബസ്റ്റ തുടങ്ങിയ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. പല ദിവസങ്ങളിലായി ഇരുനൂറോളം വാഴക്കുലകളാണ് മോഷ്ടാക്കള്‍ കടത്തിയത്.

ഓരോ ദിവസവും 30 കുലകള്‍ വരെ നഷ്ടപെട്ടിരുന്നു. പച്ച വാഴ കുല വെട്ടി മഞ്ഞ ചായം പൂശി വ്യാപാരികളെയും പ്രതികള്‍ കബളിപ്പിച്ചു. ചായം പൂശിയ വാഴക്കുലകള്‍, കൊച്ചറയിലെ ഒരു പച്ചക്കറി കടയില്‍ പഴുത്ത പഴമെന്ന് പറഞ്ഞ് വിൽപന നടത്തി. വ്യാപാരി വിവരമറിയിച്ചതോടെയാണ് മോഷ്ടാക്കളെക്കുറിച്ച് പോലീസിന് പ്രതികളപ്പറ്റി വിവരം ലഭിച്ചത്. കമ്പംമെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടും പ്രതികളെ പിടികൂടാന്‍  നടപടി സ്വീകരിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം : പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ...