തിരുവനന്തപുരം : ഭൂമി സംബന്ധിച്ച വിവരങ്ങളും ഇനി അധാറുമായി ബന്ധപ്പെടുത്തണം. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ ഇറങ്ങി. കള്ളപ്പണക്കാരും ബിനാമി ഇടപാടുകാര്‍ക്കും കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. കൈക്കൂലിയും അഴിമതിയിലൂടെയും സമ്പാദിച്ചതെല്ലാം ഭൂമിയിലാണ് മിക്കവരും നിക്ഷേപിച്ചിരിക്കുന്നത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് ഇതില്‍ പിടിക്കപ്പെടുന്നത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇതില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല.
സംസ്ഥാനത്തെ ഓരോ പൌരനും സംസ്ഥാനം മുഴുവന്‍ ബാധകമാകുന്ന രീതിയില്‍ ആധാര്‍ അധിഷ്ടിത യൂണിക് തണ്ടപ്പേര്‍ നടപ്പിലാക്കുന്നതിനുവേണ്ടി പ്രത്യേക സോഫ്റ്റ്‌വെയറില്‍ ഭൂവുടമകളുടെ വിവരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നാണ് ഗവര്‍ണറുടെ ഉത്തരവ് അനുസരിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്ത് ഉടന്‍ നടപ്പിലാകുന്നതോടു കൂടി ബിനാമി ഇടപാടുകള്‍ മുഴുവന്‍ പുറത്തുവരും.
ആധാറും വസ്തുവിന്റെ തണ്ടപ്പേരും തമ്മിൽ ബന്ധിപ്പിക്കുന്നതോടെ കള്ളപ്പണക്കാരെയും ബിനാമികളെയും എളുപ്പത്തിൽ വലയിലാക്കാനാകും. സാമ്പത്തികസ്രോതസ്സും വരുമാനവുമില്ലാതെ വസ്‌തുവാങ്ങിയവരുടെ മുഴുവൻ സ്വത്തുക്കളും സർക്കാർ ഏറ്റെടുത്തേക്കും. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെയും പൊതുപ്രവർത്തകരെയും രാഷ്ട്രീയക്കാരെയും പിടികൂടി ബിനാമിവസ്തുക്കൾ സർക്കാറിന് മുതൽകൂട്ടാനായാൽ വികസനത്തിന് നികുതി വരുമാനം പോലും ആവശ്യമായി വരികയില്ല.