പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വകമാറ്റി ചിലവഴിച്ച ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പട്ടികവിഭാഗ വിദ്യാർത്ഥികളുടെ ഫണ്ടുകൾ വകമാറ്റി ചെലവഴിച്ചു എന്ന് കംപ്ട്രോളർ ആന്റ് ആഡിറ്റർ ജനറൽ കണ്ടെത്തിയ സാഹചര്യത്തിൽ രണ്ടു വർഷക്കാലമായി വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യാതെ ബോധപൂർവ്വം കുടിശികയാക്കുകയും വിദ്യാർത്ഥികളുടെ പഠനം ഉപേക്ഷിക്കേണ്ടി വരികയും ചെയ്ത സാഹചര്യം സൃഷ്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടികള്‍ സ്വീകരിക്കണമെന്ന് പട്ടികജാതി – വർഗ സംയുക്ത സമിതി പത്തനംതിട്ട ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ പ്രീമെട്രിക് സ്ക്കോളർഷിപ്പിന് ഏർപ്പെടുത്തിയ വരുമാന പരിധി എടുത്തു കളയുക, സാമൂഹിക-സാമ്പത്തിക വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ജാതി സെൻസസ് നടപ്പാക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.

സമിതി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുനിൽ വലഞ്ചുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സമിതി ജനറൽ സെക്രട്ടറി പി.എം.വിനോദ് ഉദ്ഘാടനം ചെയ്തു. അഖില കേരള പാണർ സമാജം സംസ്ഥാന പ്രസിഡന്റ് പി.എൻ. സുകുമാരൻ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.സി.കെ.സുരേന്ദ്രനാഥ് കേരള പുലയർ മഹാസഭ സംസ്ഥാന ട്രഷറർ ജി.സുരേന്ദ്രൻ, കേരള സാംബവർ സൊസൈറ്റി ജില്ല സെക്രട്ടറി പി.എൻ. പുരുഷോത്തമൻ, കേരള സിദ്ധനർ സർവ്വീസ് സൊസൈറ്റി പ്രസിഡന്റ് പി. വേണുഗോപാലൻ, ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സെക്രട്ടറി സി.കെ.അജിത് കുമാർ, കേരള സാംബവർ സൊസൈറ്റി സംസ്ഥാന രജിസ്ട്രാർ എം.കെ.ശിവൻകുട്ടി, കൊടുമൺ സോമൻ, പി.എ. നാരായണൻ, ആർ.വിക്രമൻ, വി.പി.മോഹനൻ, ശശിധരൻ കൂടൽ, സി.എ. രവീന്ദ്രൻ, എൻ.ശാന്തകുമാർ, പി.കെ. സരസൻ, അരുൺ കുമാർ, റ്റി.റ്റി.സുശീലൻ, അജയൻ പി.വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...