അനധികൃത ബോര്‍ഡുകള്‍, തോരണങ്ങള്‍ മാറ്റിയില്ലെങ്കില്‍ പണികിട്ടും ; നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വഴിയോരങ്ങളിലും നടപ്പാതകളിലും സ്ഥാപിച്ചിട്ടുള്ള അനധികൃത ബോര്‍ഡുകള്‍, തോരണങ്ങള്‍ മാറ്റിയില്ലെങ്കില്‍ പണികിട്ടും. പാതയോരങ്ങളില്‍നിന്നു നീക്കം ചെയ്യാത്തതും അനധികൃത ബോര്‍ഡുകള്‍, തോരണങ്ങള്‍, കൊടിക്കൂറകള്‍, ഫ്‌ലക്‌സുകള്‍ എന്നിവ പുതിയതായി സ്ഥാപിച്ചവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതി സര്‍ക്കാരിനോട് അധിക നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ നിര്‍ദേശിച്ചത്.

തദ്ദേശ സ്ഥാപന പ്രാദേശിക കമ്മിറ്റികള്‍ അനധികൃത ബോര്‍ഡുകളും തോരണങ്ങളും കൊടിക്കൂറകളും ഫ്‌ലക്‌സുകളും നീക്കം ചെയ്തു പ്രത്യേക ഏരിയയിലേക്കു മാറ്റി സൂക്ഷിക്കണം. പ്രത്യേക ഏരിയയിലേക്കു മാറ്റിയ ഇവ നീക്കം ചെയ്യുന്നതിന് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും തദ്ദേശ സ്ഥാപനത്തിന്റെ സെക്രട്ടറി നോട്ടിസ് നല്‍കണം. 7 ദിവസത്തിനകം ഇവ നീക്കം ചെയ്യണം. പ്രത്യേക ഏരിയയിലേക്കു മാറ്റാന്‍ തദ്ദേശ സ്ഥാപനത്തിനുണ്ടായ ചെലവ് അവ സ്ഥാപിച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരില്‍നിന്ന് ഈടാക്കണം. നോട്ടിസ് അയച്ചിട്ടും നടപടി എടുക്കാത്തവര്‍ക്ക് എതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിച്ചശേഷം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനു നടപടി സ്വീകരിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...