മണിമലയാറ്റിൽനിന്നുള്ള വെള്ളത്തിന്‍റെ വരവ് നിയന്ത്രിക്കാൻ സ്ഥാപിച്ച ഷട്ടറിന്‍റെ സംരക്ഷണഭിത്തി തകർന്ന നിലയിൽ ; ഭീതിയില്‍ തിരുമൂലപുരം കോളനിക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല :  തിരുമൂലപുരത്തുള്ള കോളനിക്കാർ ഭീതിയില്‍. ഇവിടെ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ സ്ഥാപിച്ച ഷട്ടർ എത്രനാൾ ഒഴുക്കിനെ തടുക്കുമെന്ന് അവർക്ക് ഉറപ്പില്ലാത്തതാണ് കാരണം. ഷട്ടർ ഉറപ്പിച്ചിരിക്കുന്ന സംരക്ഷണഭിത്തി തകർന്നുകിടക്കാൻ തുടങ്ങിയിട്ട് രണ്ടരവർഷമായി. 2021 നവംബറിലാണ് കനത്ത മഴയ്ക്കിടെ സംരക്ഷണഭിത്തി തകർന്നത്. തിരുമൂലപുരം – കറ്റോട് റോഡിലെ വരാൽപ്പാലത്തിന് സമീപത്താണ് വരാൽത്തോടിന് കുറുകെ ഷട്ടർ പണിതിരിക്കുന്നത്. കോൺക്രീറ്റ് തൂണുകൾ കെട്ടി അതിൽ ഉറപ്പിച്ചിരിക്കുകയാണ്. മണിമലയാറ്റിൽനിന്ന് നേരിട്ട് വെള്ളം കടന്നുവരുന്ന തോടാണ് ഇതുവഴിയുളളത്. നഗരസഭയിലെ 17-ാം വാർഡിൽപ്പെടുന്ന സ്ഥലങ്ങളാണ് പ്രധാനമായും വെള്ളക്കെട്ടിലാകുക.

അടുമ്പട, പള്ളിക്കോളനി, ഇടമനത്തറ, ഞവനാകുഴി എന്നീ വലിയ കോളനികൾ ഉൾപ്പെടുന്ന ഭാഗത്ത് വെള്ളപ്പൊക്കമുണ്ടാകാതിരിക്കാനാണ് 15 വർഷം മുമ്പ് ഷട്ടർ സ്ഥാപിച്ചത്. കനത്തമഴയിൽ പ്രദേശത്തുവീഴുന്ന വെള്ളത്തിനൊപ്പം നദിയിലെ വെള്ളംകൂടി എത്തുന്നതോടെ വലിയ ദുരിതമാണ് മുമ്പുണ്ടായിരുന്നത്. ഷട്ടർ വന്നതോടെ കുറേ ആശ്വാസം ലഭിച്ചിരുന്നു. പലവട്ടം ഷട്ടർ പ്രവർത്തനരഹിതമായ ചരിത്രവും ഉണ്ട്. വേനൽക്കാലത്ത് ഷട്ടർ ഉയർത്തി നദീജലം ഉള്ളിലെത്തിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണും. ഇതിനായി കഴിഞ്ഞ തവണ ഷട്ടർ ഉയർത്താൻ ഏറെ പ്രയാസപ്പെടേണ്ടിവന്നു. സംരക്ഷണഭിത്തി തകർന്നപ്പോൾ ഷട്ടറിന്റെ അലൈൻമെന്റിലും വ്യത്യാസം ഉണ്ടായതാകാം കാരണമെന്ന് നാട്ടുകാർ കരുതുന്നു. ബീഡിങ് ഇല്ലാതെയാണ് ഷട്ടർ നേരത്തേ സ്ഥാപിച്ചത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം : തൃശൂരിലെ ഓഫിസിൽ നിന്ന് തട്ടിയത് 25 കോടി ;...

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനു കേന്ദ്ര നേതൃത്വം നൽകിയ ഫണ്ട് തട്ടിയെടുത്തതിനെക്കുറിച്ച്...

കർക്കിടകവാവ് ബലിത‍ർപ്പണം : തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം: കർക്കിടക വാവുബലിത‍ർപ്പണത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം. ഇന്ന് രാത്രി...

കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 111 ആയി

0
ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 111 ആയി....

റാഗിങ്ങിന് ഇരയായ റസിഡന്റ് ഡോക്ടർ ജീവനൊടുക്കിയ സംഭവം ; 4 വിദ്യാർഥികളെ സസ്‌പെൻഡ്...

0
സൂറത്ത് : ഗുജറാത്തിൽ സൂറത്തിലുള്ള സർക്കാർ മെഡിക്കൽ കോളജിൽ റാഗിങ്ങിന് ഇരയായ...