പെരുനാട് – പൂവത്തുംമൂട് ഗുരുമന്ദിരത്തിന് സമീപമുള്ള റോഡിന്‍റെ സംരക്ഷണഭിത്തി ബലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് – പൂവത്തുംമൂട് ഗുരുമന്ദിരത്തിന് സമീപമുള്ള റോഡിന്‍റെ സംരക്ഷണഭിത്തി ബലപ്പെടുത്തി.  ഇവിടെ ചപ്പും മണ്ണും വന്നു അടിഞ്ഞു കിടക്കുന്നത് വെള്ളം റോഡിലേക്ക് നിറഞ്ഞു കവിയാൻ കാരണമായിരുന്നു. കലുങ്ക് അടഞ്ഞു കിടക്കുന്നത് കാരണം മഴക്കാലത്ത് റോഡ് കവിഞ്ഞാണ് വെള്ളം ഒഴുകിയിരുന്നത്. കോട്ടുപ്പാറ മലമുകളിൽ നിന്ന് വരുന്ന മഴവെള്ളം ഇതേ തോടുവഴിയാണ് വരുന്നത്.  അധികൃതർ ഇടപെട്ട് പരിഹാരം എന്നോണം മറുവശവും വൃത്തിയാക്കി കെട്ടി. റോഡ് പണി മടത്തുംമൂഴി വലിയപാലം വരെ ഒന്നാംഘട്ട ടാറിംഗ് പൂർത്തിയാക്കിയിരുന്നു.

പണികൾ ഒന്നുംതന്നെ ആരംഭിക്കാതെ വന്നതോടെ സ്ഥലത്തെ വാർഡ് മെമ്പർ കൂടിയായ അരുൺ അനിരുദ്ധൻ ദേശീയ ഹൈവേ ഉദ്യോഗസ്ഥരോട് വിവരങ്ങൾ തിരക്കിയപ്പോൾ ഈ കലുങ്കിന്റ നിർമ്മാണം എസ്റ്റിമേറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല എന്നത് അറിയാൻ കഴിഞ്ഞത്. കലുങ്കിന്റെ സംരക്ഷണ ഭിത്തിയുടെ അടിഭാഗം ഇളകിയ അവസ്ഥയിലാണെന്നും ഈ രീതിയിൽ റോഡ് നിർമ്മാണം പൂർത്തിയാക്കാൻ ശ്രമിച്ചാൽ നിർമ്മാണം തടസപ്പെടും എന്ന സ്ഥിതി വന്നപ്പോഴാണ് അധികൃതർ ഉണർന്ന് പ്രവർത്തിച്ചത്. ഉടൻ പുതിയ കലുങ്ക് നിർമ്മിക്കില്ലെങ്കിലും സംരക്ഷണ ഭിത്തി ബലപ്പെടുത്തുകയും റോഡിൽ വാഹനങ്ങൾക്ക് കാഴ്ച മറക്കുന്ന മരങ്ങൾ വെട്ടി മാറ്റുകയും ചെയ്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടേക്ക് ഓഫിന് തൊട്ട് പിന്നാലെ ഇടത്തേക്ക് തിരിഞ്ഞു ; അഗ്നിഗോളമായി വിമാനം ; യാത്രക്കാർ...

0
മിസോറി: ടേക്ക് ഓഫിന് തൊട്ട് പിന്നാലെ ഇടത്തേക്ക് തിരിഞ്ഞു. റൺവേയ്ക്ക് സമീപം...

എ പത്മകുമാറിന് ഇന്ന് നിർണായക ദിനം ; സിപിഎം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സാധ്യത

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ പത്മകുമാറിനെതിരായ...

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവതിക്ക് ദാരുണാന്ത്യം

0
കൊച്ചി: പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു....

ബംഗാളിൽ ആൾക്കൂട്ട മർദനം ; മലയാളി യുവാവ് കൊല്ലപ്പെട്ടു

0
ദില്ലി: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന്...