സോയാബീൻ ഇനി വീട്ടിൽ കൃഷി ചെയ്യാം

For full experience, Download our mobile application:
Get it on Google Play

പ്രോട്ടീൻ സമ്പന്നമായ പയറുവർഗ്ഗമായ സോയാബീൻ നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ വിളയാണ്. മത്സ്യത്തിലും മുട്ടയിലും അടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ മൂന്നിരട്ടി സോയാബീനിൽ അടങ്ങിയിരിക്കുന്നു. നല്ല രീതിയിൽ സൂര്യപ്രകാശം ലഭ്യമാകുന്ന ഇടമാണ് കൃഷിക്കുവേണ്ടി തിരഞ്ഞെടുക്കേണ്ടത്. കഠിനമായ മഞ്ഞിലും വേനലിലും ഇത് കൃഷി ചെയ്യാൻ പാടുള്ളതല്ല. കാലവർഷ ആരംഭത്തിൽ കൃഷിയിറക്കുന്നത് ആണ് ഏറ്റവും നല്ലത്. മേയ് ജൂൺ മാസങ്ങളിൽ കൃഷി ഇറക്കിയാൽ നല്ലരീതിയിൽ വിളവ് ലഭിക്കും. റൈസോബിയം കൾച്ചർ വിത്തിൽ പുരട്ടി കൃഷി ചെയ്യുന്നത് മികച്ച വിളവിന് കാരണമാകും. ചെടികൾ തമ്മിലുള്ള അകലം 20*20 സെൻറീമീറ്റർ പാലിക്കുക. സാധാരണഗതിയിൽ എൻ പി കെ വളങ്ങൾ ചെടികൾക്ക് ഇട്ടു നൽകുന്നതാണ് നല്ല വിളവിന് സഹായിക്കും.

കളകൾ പറിച്ചു നൽകുകയും വേണം. വിതച്ച ഏകദേശം നാല് മാസത്തിനുശേഷം ചെടികൾ വിളവെടുപ്പിന് സജ്ജമാക്കുന്നു. രോഗകീടബാധ കുറവാണ്. കായ്കൾ കമ്പുകൊണ്ട് തല്ലി പയർ വേർപെടുത്തി സൂക്ഷിച്ചാൽ സോയാ പയർ ഏകദേശം ഒരു വർഷത്തോളം കേടുകൂടാതെ ഇരിക്കും. സോയാ പയറിൽ ധാരാളം ജീവകങ്ങൾ, അമിനോ ആസിഡുകൾ ലവണങ്ങൾ, വിറ്റാമിനുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ സോയാപാൽ ഉണ്ടാക്കി ഉപയോഗപ്രദമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...

റിയാസിന് അനധികൃത സമ്പാദ്യം ; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

0
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ,...