ടെഹ്‌റാന്‍ : ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 75 ലധികമെന്ന് റിപ്പോര്‍ട്ട്. 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ തെരുവിലിറങ്ങിയ വനിതകളെ നിഷ്‌കരുണം വെടിവെച്ച് കൊല്ലുകയാണ് ഇറാനിയന്‍ സുരക്ഷാ സേന. നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കുള്ള പാഠമെന്ന നിലയിലാണ് പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യുന്നത്.
നഗരത്തില്‍ മുടി മുറിച്ച് പ്രതിഷേധിച്ച് വൈറലായ ഹാദിസ് നജാഫി എന്ന 20 കാരിയെ ഇന്നലെ രാത്രി സുരക്ഷാ സേന വെടിവെച്ച് കൊന്നു. ഇറാനിലെ അല്‍ബോര്‍സ് സ്വദേശിനിയായ യുവതിയുടെ മുഖത്തും, നെഞ്ചിലും, കഴുത്തിലുമായി ആറ് വെടിയുണ്ടകളാണ് ഏറ്റത്. ഇസ്ലാമിക നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കുള്ള താക്കീതെന്ന് ആക്രോശിച്ചാണ് സുരക്ഷാ സേന മറ്റ് പ്രതിഷേധക്കാര്‍ക്ക് മുന്നിലിട്ട് യുവതിയെ കൊന്നു തള്ളിയത്. സുരക്ഷാ സേന വധിച്ച ഹാദിസിന്‍റെ മുടിമുറിയ്‌ക്കുന്ന വീഡിയോ ഏറെ വൈറലായിരുന്നു.നിരവധി പേര്‍ക്കാണ് സമരത്തിനിറങ്ങാന്‍ ഇത് പ്രേരണയായത്. ഇതിന് പ്രതികാരമെന്നോണമാണ് യുവതിയുടെ കൊലപാതകം.