കെ കെ രമയ്‌ക്കെതിരായ വ്യക്തി അധിക്ഷേപ പ്രസ്താവനയില്‍ എം എം മണിയുടെ കോലം കത്തിച്ച്‌ ആര്‍എംപിഐ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കെ കെ രമ എംഎല്‍എക്കെതിരായ വ്യക്തി അധിക്ഷേപ പ്രസ്താവനയില്‍ എം എം മണി എംഎല്‍എയുടെ കോലം കത്തിച്ച്‌ ആര്‍എംപിഐ പ്രതിഷേധം.രാത്രി വൈകിയായിരുന്നു കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപിഐ പ്രകടനവും കോലം കത്തിക്കലും നടന്നത്. കനത്ത മഴക്കിടയിലും നിരവധി പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. എം എം മണിക്ക് എതിരേയും സിപിഐഎമ്മിനെതിരേയും രൂക്ഷമായ മുദ്രാവാക്യങ്ങളായിരുന്നു പ്രകടനത്തില്‍ ഉയര്‍ന്നത്.

ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടയിലായിരുന്നു മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം മണി കെ കെ രമക്കെതിരെ വ്യക്തി അധിക്ഷേപ പരാമര്‍ശം നടത്തിയത്. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച മഹതി വിധവയായിപ്പോയത് അവരുടെ വിധിയാണെന്നും അതിന് തങ്ങള്‍ ആരും ഉത്തരവാദിയല്ലെന്നുമായിരുന്നു മണിയുടെ പരാമര്‍ശം.
എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. എന്നാല്‍, കൂവിയിരുത്തലൊന്നും തന്റെ അടുത്ത് നടക്കില്ലെന്ന് മണി മറുപടി നല്‍കുകയും പരാമര്‍ശത്തെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു. സഭാ രേഖയില്‍ നിന്ന് പരാമര്‍ശം ഒഴിവാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടെങ്കിലും അവശ്യം പരിഗണിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...