ന്യൂഡല്‍ഹി: കര്‍ഷക ബില്ലിനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ ട്രാക്ടര്‍ കത്തിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഇരുപതോളം കര്‍ഷകര്‍ പ്രതിഷേധവുമായി എത്തി തന്ത്രപ്രധാന മേഖലയില്‍ ട്രാക്ടര്‍ കത്തിച്ചത്.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുകയാണ്. പഞ്ചാബിലും ഹരിയാനയിലും സമരക്കാര്‍ തെരുവിലിറങ്ങി. പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരവും തുടരുകയാണ്.