തൃശൂര്‍: അതിരപ്പിള്ളി മേഖലയില്‍ ബിവറേജസ് വരുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു. മദ്യശാല വരുന്നതിനെതിരെ അരൂര്‍മുഴി സെന്‍റ് പോള്‍സ് ഇടവകയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.പ്രതിഷേധയോഗം വികാരി ജസ്റ്റിന്‍ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. ആദിവാസി വിനോദ സഞ്ചാരമേഖലയില്‍ ബിവറേജസ് ഷോപ്പ് വരുന്നത് നാടിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് പ്രദേശവാസികളും പറഞ്ഞു. ഇടവകാംഗങ്ങള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. കൈക്കാരന്മാരായ പോള്‍സന്‍ കുറ്റിപ്പുഴക്കാരന്‍, ജിന്‍റോ ഇടശ്ശേരി, ബ്രദര്‍ അലന്‍ അറക്കല്‍, കേന്ദ്രസമിതി പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ നെടുങ്ങാട്ട് എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
അതിരപ്പിള്ളി മേഖലയില്‍ ബിവറേജസ് വരുന്നതിനെതിരെ പ്രതിഷേധം
RECENT NEWS
Advertisment