Wednesday, March 26, 2025 7:04 pm

മുല്ലപ്പെരിയാര്‍ ; തമിഴ്നാട്ടില്‍ പൃഥ്വിരാജിന്‍റെ കോലംകത്തിച്ച് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സുപ്രീം കോടതി വിധി നിലനിൽക്കെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളിറക്കിയ നടൻ പൃഥ്വിരാജ്​, അഡ്വ.റസ്സൽ ജോയ്​ എന്നിവർക്കെതിരെ ദേശസുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്ന് അഖിലേന്ത്യാ ഫോർവേഡ്​ ബ്ലോക്ക് ജില്ലാ സെക്രട്ടറി എസ്​.ആർ ചക്രവർത്തി ആവശ്യപ്പെട്ടു. കളക്​ടർക്കും എസ്.പി ക്കും പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിന്‍റെ പ്രസ്​താവന തമിഴ്​നാടിന്‍റെ താൽപര്യത്തിനെതിരാണെന്ന് എംഎൽഎ വേൽമുരുകനും പറഞ്ഞു. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിനയിപ്പിക്കരുതെന്നും തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ നിലപാട് എടുക്കണമെന്നും വേല്‍മുരുകന്‍ ആവശ്യപ്പെട്ടു.

125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ദുർബലമാണെന്നും പൊളിച്ചുപണിയണമെന്നുമാണ് പൃഥ്വിരാജ് അഭിപ്രായപ്പെട്ടത്. വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെയായാലും 125 വർഷം പഴക്കമുള്ള ഡാം ഇപ്പോഴും പ്രവർത്തിപ്പിക്കുന്നതിനു ന്യായീകരണം ഇല്ലെന്നും രാഷ്ട്രീയവും കാരണങ്ങൾ മാറ്റിവെച്ച് ഇക്കാര്യത്തിൽ ശരിയായ തീരുമാനം കൈക്കൊള്ളേണ്ട സമയമാണിതെന്നും പൃഥ്വിരാജ് പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കണമെന്ന ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജിനെതിരെ തമിഴ്നാട്ടില്‍ കോലം കത്തിച്ച് പ്രതിഷേധം. തേനി ജില്ലാ കളക്​ടറേറ്റിന്​ മുന്നിൽ അഖിലേന്ത്യാ ഫോർവേഡ്​ ബ്ലോക്ക്​ പ്രവർത്തകരാണ് പ്രതിഷേധിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വിദേശത്ത് നിന്നും പിടികൂടി

0
മണ്ണാർക്കാട്: പോക്സോ കേസിലെ പ്രതിയെ വിദേശത്ത് നിന്നും പിടികൂടി കേരള പോലീസ്....

കോട്ടയം സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഗോപിനാഥൻ നായര്‍ അറസ്റ്റില്‍

0
കോട്ടയം: ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സഹകരണ ബാങ്ക് സെക്രട്ടറി അറസ്റ്റിൽ....

മുണ്ടക്കൈ പുനരധിവാസം ; എൽസ്റ്റൺ എസ്റ്റേറ്റ് വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുണ്ടക്കൈ പുനരധിവാസത്തിലെ ഭൂമിയേറ്റുടുപ്പിൽ എൽസ്റ്റൺ എസ്റ്റേറ്റ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു....

പിണറായി സർക്കാർ തൊഴിലാളി വിരുദ്ധതയുടെ പര്യായം ; സാമുവൽ കിഴക്കുപുറം

0
പത്തനംതിട്ട : തൊഴിലാളി പാർട്ടി എന്ന് അവകാശപ്പെട്ട് സംസ്ഥാനം ഭരിക്കുന്ന പിണറായി...