ശസ്ത്രക്രിയ ഉപകരണങ്ങള്‍ കൂടിയ വില ; പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് ഏജന്‍്റ് പരാതിക്കാരിയുടെ വീട്ടിലെത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ശസ്ത്രക്രിയ ഉപകരണങ്ങള്‍ കൂടിയ വിലക്ക് നല്‍കിയ സംഭവത്തില്‍ പരാതിയെ തുടര്‍ന്ന് പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് ഏജന്‍്റ് പരാതിക്കാരിയുടെ വീട്ടിലെത്തി. എന്നാല്‍ താന്‍ ഭര്‍ത്താവുമായി കുമരകം ആശുപത്രിയില്‍ തുടര്‍ ചികിത്സയിലാണെന്നും വീട്ടില്‍ മകനെ പണം ഏല്‍പ്പിച്ചാല്‍ മതിയെന്നും വീട്ടമ്മ പറഞ്ഞെങ്കിലും ഏജന്‍റ് ഇതിന് തയാറായില്ല. പണം തിരികെത്തരുമ്പോള്‍ വീട്ടമ്മ പണം കൈപ്പറ്റിയതായി രസീത് തരണമെന്ന് ഏജന്‍്റ് ആവശ്യപ്പെട്ടു.

എന്നാല്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ തന്നപ്പോള്‍ ഏജന്‍്റ് കൈപ്പറ്റിയ 12000 രൂപയുടെ രസീത് വീട്ടമ്മ തിരികെ ഏല്‍പ്പിക്കണമെന്നാണ് ഏജന്‍റ് ആവശ്യപ്പെട്ടത്. വീട്ടമ്മ ഇതിന് തയാറായില്ല. തര്‍ക്കത്തിനൊടുവില്‍ പിന്നെക്കാണാമെന്ന് പറഞ്ഞ് ഏജന്‍്റ് മടങ്ങി. കോട്ടയം മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗത്തില്‍ ശസ്ത്രക്രീയക്ക് ശേഷം കുമരകം സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുന്ന കുമരകം സ്വദേശിയായ ബാബുവിന്‍്റെ ശസ്ത്രക്രീയക്ക് കൂടിയ വിലക്ക് ഉപകരണം നല്‍കിയ ഏജന്‍്റാണ്, ഇന്നലെ രാത്രി ബാബുവിന്‍്റെ വീട്ടിലെത്തി രസീത് വാങ്ങിക്കാന്‍ ശ്രമം നടത്തിയത്.

കഴിഞ്ഞ ആഴ്ചയില്‍ ബാബു വീടിന്‍റെ മുകളില്‍ കയറി ഷീറ്റ് ഇടുന്നതിനിടയില്‍ താഴെ വീണുകൈക്ക് പരിക്കു പറ്റിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ബാബുവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ശസ്ത്രക്രീയാ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ബാബുവിന്‍്റെ ഭാര്യ ആശയെ ഒരു യുവഡോക്ടര്‍ ഏജന്‍്റിനെ പരിചയപ്പെടുത്തിക്കൊടുത്തു. ഇയാള്‍ മുഖാന്തിരം 12000 രൂപാ മുടക്കി ഉപകരണം വാങ്ങി. ശസ്ത്രക്രിയാ ദിവസം അനുബന്ധ സാമഗ്രികള്‍ വാങ്ങുന്നതിനായി സര്‍ജിക്കല്‍ കടയില്‍ എത്തിയപ്പോഴാണ് തലേ ദിവസം ശസ്ത്രക്രിയാ ഉപകരണത്തിനായി കൊടുത്ത തുക കൂടുതലാണെന്ന് അറിയുന്നത്.

താന്‍ കബളിക്കപ്പെട്ടുവെന്ന് മനസിലായ ആശ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കുകയും അന്വേഷണം നടത്തുകയും ചെയ്തു. മൂന്നംഗ അന്വേഷണ സമിതിയുടെ അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ ഇടനില നിന്ന് കൂടിയ വിലക്ക് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ രോഗികള്‍ക്ക് ഏജന്‍്റ് മുഖേന നല്‍കുന്നുണ്ടെന്ന് ബോധ്യപ്പെട്ടു. കൂടാതെ ആരോപണ വിധേയരായ യുവ ഡോക്ടര്‍മാര്‍ കുറ്റം സമ്മതിച്ചതായും സൂചനയുണ്ട്. ഇന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ ജയകുമാര്‍, അസ്ഥിരോഗ വിഭാഗം മേധാവി ഡോ.എം.സി ടോമിച്ചന്‍ എന്നിവര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....