പാലക്കാട്: രണ്ടുര്‍ഷമായി പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നു കിടക്കുന്ന കല്ലടിക്കോട് ചുങ്കം പറക്കലടി-തുടിക്കോട് കോളനി റോഡ് അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ കോണ്‍ഗ്രസ് കരിമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുങ്കത്ത് ധര്‍ണ്ണാസമരം നടത്തി. ദേശീയ പാതയോട് ചേര്‍ന്നുള്ള ഈ റോഡ് മൂന്നടിയോളം താഴ്ന്നാണ് കിടക്കുന്നത്. മഴവെള്ളം മുഴുവന്‍ ഈ ഭാഗത്ത് കെട്ടിക്കിടക്കുന്നതുമൂലം കാല്‍ നടയാത്ര പോലും സാധ്യമല്ലാതായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ആഴത്തിലുള്ള ഈ വെള്ളക്കെട്ട് വലിയ അപകടങ്ങള്‍ സൃഷ്ടിക്കുന്നു. ദേശീയ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അഴുക്കു ചാല്‍ നിര്‍മ്മിച്ച ഭാഗം റോഡ് നിരപ്പില്‍ നിന്നും ഉയര്‍ന്നപ്പോള്‍ മഴവെള്ളം ഒഴുകിപ്പോകാന്‍ സാധിക്കാതെ വരുന്നതാണ് ഇവിടെ വലിയ ദുരന്തമായി മാറുന്നത്. മഴവെള്ളം മുഴുവന്‍ ഈ ഭാഗത്ത് കെട്ടിക്കിടക്കുന്നതുകാണാം.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.





























