താമരശ്ശേരി ലഹരിമാഫിയ ആക്രമണം ; സിപിഐഎം പ്രതിഷേധ സംഗമം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : താമരശ്ശേരിയിലെ ലഹരി മാഫിയയുടെ ആക്രമണത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് സിപിഐഎം താമരശ്ശേരി ഏരിയസെക്രട്ടറി കെ ബാബു. ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം അനുവദിക്കില്ലെന്നും പോലിസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താമരശ്ശേരിയിൽ പല ഇടങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ഭിന്നശേഷിക്കാരനായ ഡിവൈഎഫ്ഐ പ്രവർത്തകനെ മർദ്ദിച്ചതിന് പിന്നാലെ ഒരു സംഘം ആളുകൾ സിപിഐഎം താമരശ്ശേരി ഏരിയകമ്മിറ്റി ഓഫിസ് ആക്രമിക്കാനും ശ്രമം നടത്തിയിരുന്നു. പാർട്ടി പ്രവർത്തകർ ഇത് തടഞ്ഞതോടെ നേരിയ സംഘർഷവും ഉണ്ടായി.

പോലിസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. യുവാക്കളെ ലഹരിയിലേക്ക് അടുപ്പിച്ച് നാടിനെ നശിപ്പിക്കുന്ന ലഹരിമാഫിയക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി പ്രതിഷേധവും പൊതുയോഗവും സംഘടിപ്പിക്കുമെന്നും പോലിസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഏരിയ  സെക്രട്ടറി കെ ബാബു ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം താമരശ്ശേരി അമ്പലമുക്കിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരിമാഫിയ സംഘം ആക്രമണം അഴിച്ചുവിട്ടിരുന്നു. സംഭവത്തിൽ രണ്ട്പേർ കൂടി പിടിയിലായി. പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ലഹരി മാഫിയക്കെതിരെ പോലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനം ഉൾക്കൊള്ളുന്നുവെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐയിലെ പ്രശ്‌നങ്ങളും വിമർശനങ്ങളും ഉള്‍ക്കൊള്ളുന്നുവെന്ന് സംസ്ഥാന...

ഹോർമൂസ് അടഞ്ഞ് തന്നെ ; സമാധാന കരാർ പ്രാബല്യത്തിലായിട്ടും കപ്പൽ ​ഗതാ​ഗതം ഒമാൻ വഴി

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിലായിട്ടും ഹോർമൂസ് കടലിടുക്ക് പൂർണമായും...

മേക്കെദാട്ടു അണക്കെട്ടിലും കടുപ്പിക്കാൻ വിജയ് സർക്കാർ ; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ആലോചന

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നയപ്രഖ്യാപനത്തിന് പിന്നാലെ കർണ്ണാടകയിലെ മേക്കെദാട്ടു...

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...