പാര്‍ലമെന്റിനു മുന്നില്‍ ട്രാക്ടര്‍ ഓടിച്ച്‌ പ്രതിഷേധം ; രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കര്‍ഷക സമരത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിഷേധിച്ചതിനെതിരേ തെരുവില്‍ ട്രാക്ടര്‍ ഓടിച്ച്‌ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയടക്കമുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പോലീസ് കേസ്. പ്രതിഷേധത്തിനെതിരേ ബി.ജെ.പി നേതാക്കള്‍ ശക്തമായി പ്രതികരിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവായ രന്‍ദീപ് സര്‍ജെവാലയടക്കം ഏതാനും നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ വിട്ടയച്ചു.

പ്രതിഷേധം നടത്താന്‍ ഡല്‍ഹി പോലീസിന്റെ അനുമതി തേടിയില്ലെന്നാണ് നേതാക്കള്‍ക്കെതിരേയുള്ള കേസ്. കൂടാതെ ഐപിസി 188 മോട്ടോര്‍ വാഹന ആക്റ്റ് അനുസരിച്ചും കൊവിഡ് പ്രോട്ടകോള്‍ ലംഘനത്തിനും കേസുണ്ട്. ദേശീയ തലസ്ഥാനത്ത് ട്രാക്ടറുകള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.

ഞാന്‍ കര്‍ഷക സമരത്തെക്കുറിച്ച്‌ ഒരു സന്ദേശം ജനങ്ങളിലേക്കെത്തിക്കാനാണ് ശ്രമിച്ചത്. ആ സന്ദേശം അടിച്ചമര്‍ത്തപ്പെട്ടു. കര്‍ഷക സമരത്തെക്കുറിച്ച്‌ പാര്‍ലമെന്റില്‍ ചര്‍ച്ച അനുവദിച്ചില്ല. കോര്‍പറേറ്റുകളുടെ താല്‍പര്യത്തിനുവേണ്ടി നിര്‍മിച്ച കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണം- ട്രാക്ടര്‍ ഡ്രൈവ് ചെയ്ത് പ്രതിഷേധിക്കുന്ന ഫോട്ടോ പങ്കുവെച്ച്‌ രാഹുല്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം തുടങ്ങിയ സമരം ഇപ്പോഴും തുടരാന്‍ ഇടയാകുന്നതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....