കോഴിക്കോട് : കോഴിക്കോട് ചാലിയം ഹാർബറിൽ സംഘർഷം. കടലിൽ പോകുന്നത് സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് കടലിൽ പോകരുതെന്ന് ഒരു വിഭാഗവും പോകണമെന്ന് മറ്റൊരു വിഭാഗവും നിലപാടെടുത്തതാണ് സംഘർഷമുണ്ടായത്. പോലീസ് ലാത്തി വീശി.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ചാലിയം ഹാര്‍ബറില്‍ ഇന്ന് ആരും കടലില്‍ പോകരുതെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് മത്സ്യത്തൊഴിലാളികളിൽ ചിലര്‍ രാവിലെ കടലിൽ പോകുകയായിരുന്നു. ഇവര്‍ തിരിച്ചെത്തുമ്പോള്‍ തടയുമെന്ന് ഒരു വിഭാഗം നിലപാടെടുത്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്.