ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കാത്തതിൽ കോന്നി താലൂക്ക് വികസന സമിതിയിൽ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് വികസന സമിതിയിൽ തുടർച്ചയായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കാതിരിക്കുന്ന പ്രവണതയിൽ കോന്നി താലൂക്ക് സമിതിയിൽ അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എം പ്രതിനിധി എബ്രഹാം വാഴയിൽ സഭയിൽ നിന്നും ഇറങ്ങി പോയി. കോന്നി നിയോജക മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും മൂന്ന് പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തിലേയും പ്രസിഡന്റ്മാർ മാത്രമാണ് വികസന സമിതിയിൽ പങ്കെടുത്തത്.

കോന്നി, അരുവാപ്പുലം, മൈലപ്ര പഞ്ചായത്തുകളിലെ പ്രസിഡന്റ്മാർ പങ്കെടുത്തപ്പോൾ മലയാലപ്പുഴ, ചിറ്റാർ, സീതത്തോട്, പ്രമാടം, തണ്ണിത്തോട്, കലഞ്ഞൂർ, ഏനാദിമംഗലം, വള്ളിക്കോട് പഞ്ചായത്തുകളിലെ പ്രസിഡന്റ്മാർ പങ്കെടുത്തില്ല. വിവിധ വകുപ്പുകളുടെ പ്രാധാനിധ്യവും വികസന സമിതിയിൽ കുറഞ്ഞു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾക്ക് മറുപടി പറയേണ്ട കെ എസ് റ്റി പി പ്രതിനിധി യോഗത്തിൽ പങ്കെടുക്കാതെ വന്നതോടെ ഇത് സംബന്ധിച്ച പരാതികൾ മാറ്റി വെക്കേണ്ടതായി വന്നു. ഈ വിഷയം ജില്ലാ കളക്റ്റർക്ക് റിപ്പോർട്ട് ചെയ്യുവാനും യോഗം തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...