ജർമനിയുടെ ഇസ്രായേൽ അനുകൂല നിലപാടിൽ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ബർലിൻ : ഗസ്സയിൽ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേലിനെ പിന്തുണക്കുന്ന നയത്തിനെതിരെ ജർമനിയിൽ കാമ്പയിനുമായി കലാ സാംസ്കാരിക പ്രവർത്തകർ. സാഹിത്യ നൊബേൽ ജേതാവ് ആനി ഇർനോക്സ്, ഫലസ്തീനി കവിയും സാമൂഹികപ്രവർത്തകനുമായ മുഹമ്മദ് അൽ കുർദ്, അമേരിക്കൻ നടി ഇൻഡ്യ മൂർ, ബ്രിട്ടീഷ് ടർണർ സമ്മാന ജേതാവ് ടായ് ഷാനി, ലബനീസ് റോക്ക് ഗായിക ഹാമിദ് സിന്നോ തുടങ്ങി 500ലേറെ കലാകാരന്മാരും എഴുത്തുകാരും സിനിമ പ്രവർത്തകരും പ്രചാരണം നടത്തും. പ്രമുഖ സംഗീത ബാൻഡായ മഷ്റൂ ലെയ്‍ലയും കാമ്പയിനിന്റെ ഭാഗമാകും. സർക്കാർ പിന്തുണയോടെ നടത്തുന്ന എല്ലാ കലാ സാംസ്കാരിക പരിപാടികളിൽ നിന്നും വിട്ടുനിൽക്കണമെന്ന് കൂട്ടായ്മ ആഹ്വാനം ചെയ്തു. വംശഹത്യക്കെതിരെ ശബ്ദിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും പറഞ്ഞു. കലാകാരന്മാർക്ക് സർക്കാർ കൂച്ചുവിലങ്ങിടരുതെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ഫലസ്തീനെ അനുകൂലിക്കുന്ന ചിഹ്നങ്ങൾക്കും പ്രകടനങ്ങൾക്കും ജർമനി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...