തുമ്പൂർ സഹകരണ ബാങ്കിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : 3.21 കോടി രൂപയുടെ ക്രമക്കേടുനടന്ന തുമ്പൂർ സഹകരണബാങ്കിന്റെ പേരിൽ കോൺഗ്രസ് നേതാക്കളുടെ ജോലിവാഗ്ദാനത്തട്ടിപ്പ്. ബാങ്കിൽ ജോലി നൽകാമെന്നുപറഞ്ഞ് നാലുയുവാക്കളിൽനിന്ന് 24 ലക്ഷം രൂപയാണ് തട്ടിയിരുന്നത്‌. കോൺഗ്രസിന്റെ പ്രാദേശികനേതാക്കളാണ് ജോലി നൽകാമെന്നുപറഞ്ഞ് പണം വാങ്ങിയതെന്ന് തട്ടിപ്പിനിരകളായ യുവാക്കൾ വ്യക്തമാക്കുന്നു. അഞ്ചുവർഷംമുമ്പ് പണം വാങ്ങിയെങ്കിലും പലകാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. തട്ടിപ്പാണെന്നുമനസ്സിലാക്കി പണം തിരികെയാവശ്യപ്പെട്ടപ്പോൾ നവംബർ പത്തിന് തിരികെ നൽകാമെന്ന് വാഗ്ദാനംനൽകി ചെക്കും മുദ്രപ്പത്രവും നൽകി.

എന്നാൽ, അതും ഫലം കണ്ടില്ല. തിരുവനന്തപുരത്തെ യുവാവിൽനിന്ന് അഞ്ചുലക്ഷവും ഇരിങ്ങാലക്കുടയിലെ രണ്ടുപേരിൽനിന്ന് നാലുലക്ഷം വീതവും തൃശ്ശൂരിലെ ഒരാളിൽനിന്ന് 10 ലക്ഷവുമാണ് വാങ്ങിയത്. നാലും അഞ്ചും ലക്ഷം നൽകിയവർക്ക് പ്യൂൺ തസ്തികയും 10 ലക്ഷം നൽകിയ ആൾക്ക് ക്ലാർക്ക് തസ്തികയുമാണ് വാഗ്ദാനംചെയ്തത്. ജോലിയുറപ്പാണെന്ന് ബോധിപ്പിക്കാനായി പൗരപ്രമുഖനായ ഒരാളുടെ അടുത്തേക്ക് ഇവരെ കൂട്ടിക്കൊണ്ടുപോയി. ജോലികിട്ടുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി തട്ടിപ്പിനിരയായവർ വെളിപ്പെടുത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...