പാപുവ ന്യൂ ഗിനിയയിൽ പോലീസ് പ്രതിഷേധം ; പിന്നാലെ കലാപം, 15 പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പോർട്ട് മോർസ്ബി: പാപുവ ന്യൂ ഗിനിയയിൽ കലാപത്തിൽ 15 പേർ കൊല്ലപ്പെട്ടു. ശമ്പളം പകുതിയായി വെട്ടിക്കുറച്ചതിനെതിരെ ജോലിയിൽനിന്ന് വിട്ടുനിന്ന് പോലീസുകാർ പ്രതിഷേധം തുടങ്ങിയതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ആളുകൾ കടകൾക്ക് തീയിടുകയും കൊള്ളയടിക്കുകയും ചെയ്തതിന് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ. ബുധനാഴ്ചയാണ് വേതനം വെട്ടിക്കുറച്ചതിൽ പൊലീസ് പ്രതിഷേധം തുടങ്ങിയത്. തൊഴിലില്ലായ്മയും വിലക്കയറ്റത്തിലും വലയുകയാണ് ഈ പസഫിക് ദ്വീപ് രാജ്യം. കലാപകാരികളെ നേരിടാന്‍ ആയിരത്തിലധികം ട്രൂപ്പുകൾ സജ്ജമാണെന്ന് പ്രധാനമന്ത്രി ജെയിംസ് മാരാപേ വ്യാഴാഴ്ച പ്രതികരിച്ചു.

നിയമം ലംഘിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും 14 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി വിശദമാക്കി. ബുധനാഴ്ച വൈകീട്ടോടെയാണ് പൊലീസുകാർ ഡ്യൂട്ടിയിൽ പ്രവേശിക്കുകയും സൈന്യം നിരത്തുകളിൽ ഇറങ്ങുകയും ചെയ്തതോടെ കലാപം നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വിശദമാക്കുന്നത്. എങ്കിലും സംഘർഷത്തിനുള്ള സാഹചര്യങ്ങൾ പരിഗണിച്ചാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...