ഡല്‍ഹിയില്‍ പോലീസ് തേര്‍വാഴ്‌ച ; കിസാന്‍സഭ അഖിലേന്ത്യാ ട്രഷറര്‍ പി കൃഷ്‌ണപ്രസാദിന് ക്രൂരമര്‍ദനം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി :  ഉത്തര്‍പ്രദേശിലെ കര്‍ഷകവേട്ടക്കെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസ് അതിക്രമം. യുപി ഭവന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ കിസാന്‍സഭ അഖിലേന്ത്യാ ട്രഷറര്‍ പി കൃഷ്ണപ്രസാദിനെ പോലീസ് മര്‍ദ്ദിച്ചു. വലിച്ചിഴച്ചുകൊണ്ടുപോയി വാനിലേക്ക് കയറ്റുന്നതിനിടെ പോലീസ് കൃഷ്ണപ്രസാദിന്റെ വയറില്‍ ഇടിച്ചു. യുപി ഭവന് മുന്നില്‍ സമരം ചെയ്ത കിസാന്‍സഭ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്‌തു‌നീക്കി.

പോലീസ് ഒരുക്കിയ ബാരിക്കേഡിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു സമരക്കാര്‍. ഇതിനിടെയാണ് പോലീസ് അക്രമം അഴിച്ചുവിട്ടത്. യുപി സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ പോലും പ്രതിഷേധം അനുവദിക്കില്ലെന്ന നിലപാടാണ് പോലീസ് കൈക്കൊണ്ടത്.അതേസമയം ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. കര്‍ഷകരെ കേന്ദ്രമന്ത്രിയുടെ മകന്‍ വാഹനമിടിപ്പിച്ചും വെടിവെച്ചും കൊലപ്പെടുത്തി യതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുകയാണ്. കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങളുമായി പ്രതിഷേധക്കാര്‍ ലഖിംപൂരില്‍ റോഡ് ഉപരോധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...