നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഉദ്യോഗാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ. സർക്കാർ നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും എൽ ജി എസ് റാങ്ക് ഹോൾഡേഴ്സ് വ്യക്തമാക്കി. ഉദ്യോഗാർത്ഥികളുമായുള്ള ചർച്ചയിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന ഡി വൈ എഫ് ഐ ആരോപണത്തെ പരിഹസിച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തി .

മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇന്നലെ അർദ്ധരാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടത്തിനെ തുടർന്ന് സമരം കടുപ്പിക്കുകയാണ് എൽ ജി എസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ. തസ്തിക സൃഷ്ടിക്കുകയെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു. ഇന്നലത്തെ ചർച്ചയിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായെന്ന ഡി വൈ എഫ് ഐ ആരോപണത്തെയും സമര സമിതി തള്ളി.

കുറ്റബോധം കൊണ്ടാണ് ഡി വൈ എഫ് ഐ മധ്യസ്ഥ ചർച്ചക്ക് തയ്യാറായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ശയന പ്രദക്ഷിണം നടത്തിയായിരുന്നു സി പി ഒ റാങ്ക് ഹോൾഡേഴ്സ് ഇന്ന് സമരം നടത്തിയത്. രണ്ട് ഉദ്യോഗാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യവുമുണ്ടായി . അതിൻ്റെ പിന്നിൽ പ്രകടനമായി അണിചേർന്ന ഉദ്യോഗാർത്ഥികൾ പ്രതീകാത്മക മൃതദേഹം ചുമന്നാണ് പ്രതിഷേധം അറിയിച്ചത്. സമരപന്തലിലേയ്ക്ക് ഉദ്യോഗാർത്ഥികളുടെ അമ്മമാരും എത്തി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...