ചീഫ് ജസ്റ്റിസിനു നേരെയുണ്ടായ അക്രമണത്തില്‍ പ്രതിഷേധിക്കുന്നു – ആള്‍ കേരള പുലയര്‍ മഹാസഭ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭാരതത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസിനു നേരെയുണ്ടായ അക്രമണം അപലപനീയമാണ്. സനാതനധര്‍മ്മത്തിന്റെ അപസ്മാരമേറ്റ വയോധികനായ അഡ്വക്കേറ്റ് നടത്തിയ ചേഷ്ടയായിട്ടേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. മാനവധര്‍മ്മം കാത്തുസൂക്ഷിക്കുന്ന ചീഫ് ജസ്റ്റിസ് ഭാരത ഭരണഘടനയുടെ അന്തസത്തയെ നിലനിര്‍ത്തുന്നതിനായി അത്തരം ഹീന പ്രവര്‍ത്തി നടത്തിയ വ്യക്തിക്കെതിരെ പരാതിയോ നടപടികളോ വേണ്ടായെന്ന് പ്രഖ്യാപിച്ചതിലൂടെ മാനുഷിക ധര്‍മ്മം പുലര്‍ത്തുന്നതില്‍ അധഃസ്ഥിതന്റെ സംയോജിതമായ ഇടപെടല്‍ എത്രമാത്രം ഉണ്ടെന്ന് വിളിച്ചോതുന്നു. ഈ വയോധികനായ അഡ്വക്കേറ്റിനെ അഡ്വക്കേറ്റ് ചേംബറില്‍ നിന്നും പുറത്താക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ആള്‍ കേരള പുലയര്‍ മഹാസഭ അഭിപ്രായപ്പെട്ടു.

ആള്‍ കേരള പുലയര്‍ മഹാസഭയുടെ സംസ്ഥാന സമിതി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.കെ. വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി വി.കെ. ഗോപി വിഷയാവതരണം നടത്തി. വര്‍ക്കിംഗ് പ്രസിഡന്റ് റ്റി.പി. രാജന്‍, ട്രഷറാര്‍ മണ്ണില്‍ രാഘവന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.ആര്‍. ശ്രീധരന്‍, കെ.പി. ജയചന്ദ്രന്‍, വി.കെ. യശോധരന്‍, മധു മാധവന്‍, ആര്‍. അജയന്‍, പ്രസന്നാഷാജി, സൗമ്യ സന്തോഷ്, അമല്‍ കെ. മധു, അഖില്‍ ദാസ് എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...

വടശ്ശേരിക്കരയില്‍ വീണ്ടും കാട്ടാന ആക്രമണം : ഉറക്കം നഷ്ടപ്പെട്ട് ജനങ്ങള്‍

0
വടശ്ശേരിക്കര : വടശ്ശേരിക്കരയിലെ കാട്ടാന ഭീതി ഒഴിയുന്നില്ല. കഴിഞ്ഞ  രാത്രിയിലും വടശ്ശേരിക്കരയിലെ ജനവാസമേഖലയില്‍...

നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് അവലോകന...

0
തമിഴ്‌നാട്: നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി...

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...