എംജി സർവകലാശാലയിൽ ഗവേഷണ വിദ്യാർഥികളുടെ ഫെല്ലോഷിപ്പ് വിതരണം മുടങ്ങിയതിൽ പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: എംജി സർവകലാശാലയിൽ ഗവേഷണ വിദ്യാർഥികളുടെ ഫെല്ലോഷിപ്പ് വിതരണം മുടങ്ങിയതിൽ പ്രതിഷേധം ശക്തമാകുന്നു. സർവകലാശാല ആസ്ഥാനത്തേയ്ക്ക് എഐഎസ്എഫ് മാർച്ച് നടത്തി. സർവകലാശാല ക്യാമ്പസിലും വിവിധ കോളജുകളിലുമായി 200ൽ അധികം വിദ്യാർഥികൾക്ക് മാസങ്ങളായി ഫെല്ലോഷിപ്പ് ലഭിക്കുന്നില്ല. എംജി സർവകലാശാലയിൽ ഗവേഷക വിദ്യാർഥികളുടെ ഫെലോഷിപ്പ് വിതരണത്തിൽ പ്രതിസന്ധി തുടരുകയാണ്. 2022ൽ പ്രവേശനം നേടിയ ഗവേഷണ വിദ്യാർഥികൾക്ക് രണ്ടു വർഷത്തിലധികമായി ഫെല്ലോഷിപ്പ് ലഭിച്ചിട്ടില്ല. 2023 അഡ്മിഷൻകാർക്ക് ഫെല്ലോഷിപ്പ് മുടങ്ങിക്കിയിട്ട് 15 മാസവും പിന്നിട്ടു. കടുത്ത സാമ്പത്തിക ഞെരുക്കമാണ് ഗവേഷക വിദ്യാർഥികൾ നേരിടുന്നത്.

പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് എഐഎസ്എഫ് സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു. പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിത കാല സമരം ആലോചിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. നേരത്തെ എസ്എഫ്ഐയുടെ നേതൃത്വത്തിലും സർകലാശായിലെ ഗവേഷക വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. സമാന വിഷയത്തിൽ കാലടി സംസ്കൃത സർവകലാശാലയിലെ ഗവേഷക വിദ്യാർഥി നൽകിയ പരാതിയിൽ ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഫെല്ലോഷിപ്പ് കുടിശ്ശിക കൊടുത്തുതീർത്തില്ലെങ്കിൽ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ശമ്പളം കൊടുക്കേണ്ടെന്നായിരുന്നു കോടതി ഉത്തരവ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് കുമ്പളയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കുമ്പള: കാസർകോട് അനധികൃത മണൽവാരൽ തടയാനെത്തിയ പോലീസ് സംഘത്തെ കണ്ടതിനെത്തുടർന്ന്...

കർണാടക എസ്ഐആർ : ‘ഐഡന്റിറ്റി’ തെളിയിക്കാൻ നിരവധി പ്രമുഖർക്ക് നോട്ടീസ്

0
ബെംഗളൂരു : കർണാടകയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരുടെ...

ഇക്കുറി വിജയിച്ചില്ലെങ്കിൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ (ഏകദേശം 4.75...

മാസപ്പടി കേസ് : കേരളം കണ്ട ഏറ്റവും വലിയ അഴിമതി പുറത്തുവരുമെന്ന് മാത്യു കുഴൽനാടൻ

0
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിൽ...