പാകിസ്ഥാനിലും പ്രതിഷേധം : കറാച്ചിയിൽ അമേരിക്കൻ കോൺസുലേറ്റിന് തീയിട്ടു

For full experience, Download our mobile application:
Get it on Google Play

ലാഹോർ: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ വധിച്ചതിൽ പാകിസ്ഥാനിലും പ്രതിഷേധം. കറാച്ചിയിൽ അമേരിക്കൻ കോൺസുലേറ്റിന് പ്രതിഷേധക്കാർ തീയിട്ടു. പ്രതിഷേധക്കാർക്ക് നേരെ നടത്തിയ വെടിവെയ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. ബാരിക്കേഡ് തകർത്ത് പ്രതിഷേധക്കാർ കോൺസുലേറ്റ് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാർക്കെതിരെ ടിയർ ​ഗ്യാസ് അടക്കം പ്രയോ​ഗിച്ചതായും വലിയ സംഘർഷമുണ്ടായതായും റിപ്പോർട്ടുണ്ട്. കറാച്ചി സിവിൽ ആശുപത്രിയിലേക്ക് 6 മൃതദേഹങ്ങളെത്തിയെന്ന് അധികൃതരെ ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. കറാച്ചിയിലെ മിയാ കലോച്ചി റോഡിലാണ് യുഎസ് കോൺസുലേറ്റ് സ്ഥിതി ചെയ്യുന്നത്.

അതേ സമയം ആരെയും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്ന് സിന്ധ് ആഭ്യന്തര മന്ത്രി സിയാവുൾ ഹസൻ വ്യക്തമാക്കി. ഖമനയിയുടെ വധത്തിൽ ഇന്ത്യക്കകത്തും പ്രതിഷേധ മാർച്ചുകൾ നടന്നു. സംയമനം പാലിക്കണമെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. ആയത്തൊള്ള അലി ഖമനയിയെ വധിച്ചത് ഇറാൻ സർക്കാർ സ്ഥിരീകരിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് ഇറാൻ തെരുവുകളിലേക്കിറങ്ങി പ്രതിഷേധിച്ചത്. പ്രതിഷേധ പ്രകടനങ്ങൾക്കിടെ പലരും പൊട്ടിക്കരഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കി. ഖമനേയിക്ക് ഇറാനകത്തുണ്ടായിരുന്ന പിന്തുണയുടെ തെളിവായി ഈ പ്രതിഷേധ പ്രകടനങ്ങൾ.

ഇന്ത്യയിൽ ലക്നൗവിലും ജമ്മു കാശ്മീരിലും ലഡാക്കിലുമാണ് ഖമനേയിയെ വധിച്ചതിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. ഷിയ മുസ്ലീം വിഭാ​ഗ നേതാക്കളാണ് പ്രകടനങ്ങൾ നയിച്ചത്. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പ്രകടനങ്ങളിൽ പങ്കെടുത്തു. പ്രകടനക്കാർ ഡോണൾഡ് ട്രംപിന്റെ കോലം കത്തിച്ചു. ഇന്ത്യയിലെ ഷിയ വിഭാ​ഗം മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. മെഴുകുതിരി കത്തിച്ച് പ്രകടനങ്ങൾ നടത്താനും ആഹ്വാനം ചെയ്തു. ഇറാനിൽ നിലവിലെ ഭരണകൂടത്തിനെതിരെ നേരത്തെ ഒരു വിഭാ​ഗം പ്രതിഷേധങ്ങൾ തുടങ്ങിയിരുന്നു. ഖമനേയിയെ വധിച്ചതിൽ ഇവർ രാജ്യത്തെ പലയിടങ്ങളിലും തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അമേരിക്കയിൽ താമസിക്കുന്ന നൂറുകണക്കിന് ഇറാനികളും ഖമനേയിയെ വധിച്ചതിനെ അനുകൂലിച്ച് പ്രകടനം നടത്തി. ചില വിഘടനവാദി സംഘടനങ്ങൾ നാളെ ജമ്മു കാശ്മീരിൽ ബന്ദിന് ആഹ്വാനം നൽകിയിട്ടുണ്ട്. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും ഇതിനെ പിന്തുണച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...