സെക്രട്ടറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തം ; ഫയലുകള്‍ കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തം. ഫയലുകള്‍ കത്തി നശിച്ചു. അഗ്‌നിശമന സേനയെത്തി തീയണച്ചു. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നു. പൊതുഭരണ വകുപ്പിലെ തീപിടുത്തത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസില്‍ തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് സെക്രട്ടറിയറ്റില്‍ ഉണ്ടായ തീപിടിത്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട സ്ഥലം ചീഫ് പ്രോട്ടോകോള്‍ ഓഫീസറുടെ ഓഫീസാണ്. അവിടെ തീപിടുത്തം ഉണ്ടായെന്നാല്‍ അതിനര്‍ഥം തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം സെക്രട്ടറിയറ്റില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

എന്‍ഐഎയും ഇഡിയും ചോദിക്കുന്ന ഒന്നും കൊടുക്കാതെ സ്വര്‍ണക്കള്ളക്കടത്തിലൂടെ പ്രതികളായവരെ രക്ഷപെടുത്താന്‍ മുഖ്യമന്ത്രിയും ഗവണ്‍മെന്റും ശ്രമിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു. പൊതുഭരണ വകുപ്പാണ് എല്ലാകാര്യങ്ങളും അന്വേഷിക്കുന്നത്. അവിടെ തീപിടുത്തമുണ്ടായത് സമഗ്രമായി അന്വേഷിക്കണം. തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അതിനെതിരെ പ്രതിപക്ഷം ശക്തമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...