തിരുവനന്തപുരം: അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസറോട് അപമര്യാദയായി പെരുമാറി എന്ന പരാതി യില്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കസ്റ്റംസ് മറുപടി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നാണ് കസ്റ്റംസ് വിശദീകരണം.
ചോദ്യം ചെയ്യല്‍ പൂര്‍ണ്ണമായും ക്യാമറയില്‍ ചിത്രീകരിച്ചിട്ടുണ്ട്.അതിനാല്‍ ആരോപണങ്ങളുടെ വസ്തുത മനസ്സിലാക്കാന്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കാമെന്ന് കസ്റ്റംസ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസറോട് ചോദിച്ചത്.കസ്റ്റംസിന്‍റെ ഭാഗത്തുനിന്നും നിന്നും മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും വിശദീകരണത്തില്‍ പറയുന്നു. കേസിന്‍റെ മുന്നോട്ടുപോക്കിന് അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസറെ ചോദ്യം ചെയ്യേണ്ടത് ആവശ്യമായിരുന്നെന്നും വിശദീകരണത്തില്‍ പറയുന്നു