കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം : എംഎല്‍എയ് ക്കെതിരെ കേസ്സെടുക്കാന്‍ കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് സി പിഎം നേതാവും ആറ്റിങ്ങല്‍ എംഎല്‍എയുമായ അഡ്വ. ബി സത്യനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ലീഡര്‍ സാംസ്‌കാരിക വേദി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതേസമയം രാഷ്ട്രീയപ്രേരിതമായ പരാതിയുടെ പേരിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്ന് ബി സത്യന്‍ എംഎല്‍എ പ്രതികരിച്ചു. കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4,5 വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് നിര്‍ദ്ദേശം.

ജൂണ്‍ 10ന് ആറ്റിങ്ങല്‍ കുഴിമുക്കിന് സമീപം സിപിഎം സംഘടിപ്പിച്ച കാരക്കാച്ചി കുളം നവീകരണ പരിപാടിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ നിരവധി പേര്‍ പങ്കെടുത്തിരുന്നുവെന്നാണ് ലീഡര്‍ സാംസ്‌കാരിക വേദി നല്‍കിയ പരാതി. ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ സിജെ രാജേഷ് കുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍എസ് രേഖ ഉള്‍പ്പടെ പരിപാടിയില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...