വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിൽ ; അഭിമാനാർഹം – കെ.എൻ ബാലഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര സർക്കാരിനെ വിമർശിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി കുറയ്ക്കാൻ കേന്ദ്രം ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നത് വൈകിപ്പിക്കുന്നു. കേന്ദ്ര നിലപാട് കെ.എഫ്.സി പോലുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് എതിരാണ്. രാജ്യത്ത് എല്ലായിടത്തും വിലക്കയറ്റമുണ്ടെങ്കിലും കേരളത്തിലാണ് ഏറ്റവും കുറവെന്നും കെ.എൻ ബാലഗോപാൽ.

ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടിരിക്കുകയാണ്. ഇത് കേരളത്തിന് അഭിമാനാർഹമാണെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലാണ്. അതുകൊണ്ടാണ് ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വില അടിക്കടി കൂട്ടുന്നതെന്നും കെ.എൻ.ബാലഗോപാൽ ആരോപിച്ചു.

കെഎഫ്‍സി എംപ്ലോയീസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി. സംരംഭകരെ സഹായിക്കുന്ന നിലപാടാണ് കെഎഫ്‍സിയുടേത്. പലിശ പരമാവധി കുറച്ചാണ് വായ്പ നൽകുന്നത്. തൊഴിൽ സംരംഭകരെയും വ്യവസായികളെയും സഹായിക്കുന്ന നിലപാടാണ് കെഎഫ്‍സി തുടരുന്നതെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...