കാബിനിലേക്ക് ലേസര്‍ രശ്മി പതിപ്പിച്ചു ; വിമാനം നിലത്തിറക്കി പൈലറ്റ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : അടിയന്തിര ഘട്ടങ്ങളിൽ വിമാനം താഴെയിറക്കാറുണ്ട്. അങ്ങനത്തെ നിരവധി സാഹചര്യങ്ങൾ ഉണ്ടാകാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പൈലറ്റ് വിമാനം നിലത്തിറക്കാൻ നിർബന്ധിതനായി. കാരണം എന്താണെന്നല്ലേ? പൈലറ്റിന്റെ കാബിനിലേക്ക് ശക്തമായി ലേസർ രശ്മികൾ പായിച്ചതിനാലാണ് പൈലറ്റിന് വിമാനം ഇറക്കേണ്ടി വന്നത്. എന്നാൽ ലേസര്‍ രശ്മി പായിച്ചയാള്‍ക്കുവേണ്ടി പോലീസിന്റെ തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം കൊളംബോയില്‍ നിന്ന് പുലര്‍ച്ചെ 4.50-ന് ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇന്‍ഡിഗോ വിമാനത്തിലെ കാബിനിലേക്കാണ് ശക്തിയേറിയ ലേസര്‍ രശ്മി പതിച്ചത്. ആദ്യമൊന്ന് പൈലറ്റ് പരിഭ്രമിച്ചെങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ പൈലറ്റിന് സാധിച്ചു.

വിമാനം ഇറക്കിയതിനുശേഷം പിന്നീട് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ അറിയിക്കുകയായിരുന്നു. റഡാര്‍ പരിശോധനയില്‍ പഴവന്‍താങ്ങള്‍ ഭാഗത്തുനിന്നാണ് ലേസര്‍ രശ്മി എത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഇന്‍ഡിഗോ മാനേജ്മെന്റും എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചു.

വിമാനം നിലത്തിറക്കുന്ന വേളയിൽ പൈലറ്റിന് നേരെ ലേസർ പായിക്കുന്നത് ഗൗരവമേറിയ കുറ്റമാണ്. ഇത് പൈലറ്റിന്റെ കാഴ്ച മറയ്ക്കുകയും വലിയ അപകടം ക്ഷണിച്ചു വരുത്തുകയും ചെയ്യും. ലേസർ പതിപ്പിച്ചയാൾക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യതയും ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. പരിഭ്രമത്തിലായെങ്കിലും സ്ഥിതി വഷളാക്കാതെ വിമാനം നിലത്തിറക്കി ഈ സംഭവം പൈലറ്റും കൈകാര്യം ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ : രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി, വെന്റിലേറ്ററിൽ നിന്ന് മാറ്റി

0
കോഴിക്കോട് : നിപ ബാധിച്ച് ഗുരുതരാവസ്ഥയായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ...

ആസൂത്രണ ബോർഡ് പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച ; വിജിലൻസ് റിപ്പോർട്ട് പിഎസ്‌സി ചെയർമാന്...

0
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് തസ്തികകളിലേക്കുള്ള പിഎസ്‌സി പരീക്ഷ നടത്തിപ്പിൽ ഗുരുതര...

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി യുവാക്കൾ പെട്രോൾ നിറച്ച് പണം നൽകാതെ മുങ്ങിയതായി പരാതി

0
തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി യുവാക്കൾ...

താൻ നടത്തിയ പാറ്റ എന്ന പ്രയോഗം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ല : തിരുത്തുമായി ചീഫ്...

0
ന്യൂഡൽഹി: താൻ നടത്തിയ പാറ്റ എന്ന പ്രയോഗം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും,...