ഇടുക്കി പാമ്പള ഡാമിന്റെ ഷട്ടറുകൾ ഉടൻ തുറക്കും ; പെരിങ്ങൽക്കൂത്ത് ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശക്തമായ മഴയില്‍ സംസ്ഥാനത്ത് ഇടുക്കിയടക്കമുള്ള സംഭരണികളില്‍ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി പാമ്പള ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കുമെന്ന് അറിയിച്ചു. പെരിങ്ങല്‍ക്കൂത്ത് ഡാമില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചു. ഡാമിന്റെ പരമാവധി സംഭരണശേഷിയായ 253 മീറ്ററിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് പാമ്ബളയില്‍ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ആവശ്യാനുസരണം ഷട്ടറുകള്‍ ഉയര്‍ത്തി 500 ക്യുമെക്‌സ് വെള്ളം പുറത്തേക്കൊഴുക്കും. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പെരിങ്ങല്‍ക്കൂത്ത് ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മണലി, ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും തീരത്തുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഇടുക്കിയില്‍ 2340.36 അടി വെള്ളമാണുള്ളത്, സംഭരണ ശേഷിയുടെ 37.75ശതമാനമാണ് ജലനിരപ്പ്.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 3 ശതമാനത്തോളം വെള്ളം കൂടുതലാണ് ഇത്തവണ. പൊതുവെയുളള മഴയ്‌ക്ക് നേരിയ ആശ്വാസമുണ്ടായെങ്കിലും വൃഷ്ടിപ്രദേശത്ത് ഉള്‍പ്പെടെ മഴ ഇപ്പോഴും തുടരുകയാണ്. മഴക്കാലം എത്തുന്നതിനാല്‍ ചെറിയ അണക്കെട്ടുകളിലെ വെള്ളം പരമാവധി കുറച്ച്‌ നിര്‍ത്താനുള്ള ശ്രമത്തിലാണ് വൈദ്യുതി- ജലസേചന വകുപ്പുകള്‍. ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പുയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...