അന്യസംസ്ഥാന – അസംഘടിത തൊഴിലാളികൾക്ക് റേഷൻ കാർഡ് ലഭ്യമാക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കേന്ദ്രസർക്കാറിന്റെ ഇ- ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അന്യസംസ്ഥാന- അസംഘടിത തൊഴിലാളികൾക്ക് റേഷൻ കാർഡ് ലഭ്യമാക്കാനുള്ള സമയപരിധി നീട്ടി. ഈ കാറ്റഗറിയിൽ വരുന്നവർക്ക് റേഷൻ കാർഡുകൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാറുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മൂന്ന് മാസത്തെ സമയം കൂടിയാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. റേഷൻ കാർഡ് വിതരണം സംബന്ധിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപകമായ പ്രചാരണം നടത്തണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ജില്ലാ കലക്ടറുടെ ഓഫീസ് മുഖേന അന്യസംസ്ഥാന തൊഴിലാളികളെ നേരിൽ കാണാനുള്ള അവസരം സൃഷ്ടിക്കാൻ ശ്രമിക്കേണ്ടതാണ്. ഇതിലൂടെ മാത്രമാണ് വിവിധ സർക്കാർ പദ്ധതികളുടെയും, ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെയും അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. ഈ വിഷയത്തിൽ പൊതുപ്രവർത്തകരായ ഹർഷ് മന്ദേർ, അഞ്ജലി ഭരദ്വാജ് എന്നിവരാണ് ഹർജി സമർപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...