കോന്നി : കോന്നി താലൂക്കിലെ സ്കൂൾ ബസ്സ് ഡ്രൈവർമാരുടെ ഏകദിന റോഡ് സുരക്ഷാ പരിശീലന പരിപാടി കോന്നി ബി & ബി അപ്പാർട്മെന്റ് ഓഡിറ്റോറിയത്തിൽ നടന്നു. രാവിലെ ഒൻപത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ നടന്ന പരിശീലന പരിപാടിയിൽ കോന്നി താലൂക്കിലെ 80 ബസ് ഡ്രൈവർമാർ പങ്കെടുത്തു. ഫയർ എസ്റ്റിങ്ങൂഷറിന്റെ പ്രവർത്തന രീതി, പ്രഥമ ശ്രുസ്രൂഷ പരിശീലനം എന്നീ വിഷയങ്ങളിൽ കോന്നി ഫയർ ആൻഡ് റെസ്‌കൂ ഉദ്യോഗസ്ഥരായ ഷിഹാബുദീൻ, സുഹൈൽ എന്നിവർ ക്ലാസ് നയിച്ചു. പങ്കെടുത്ത ഡ്രൈവർമാർക്ക് മോട്ടോർ വെഹിക്കിൽ ഡിപ്പാർട്മെന്റിന്റെ ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്തു. കോന്നി മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടർ ഷിബു കെ ജെ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമരായ സന്ദീപ് ആർ, നൗഷാദ് എം പി,സജിംഷ എന്നിവർ ക്ലാസിനു നേതൃത്വം നൽകി.
റോഡ് സുരക്ഷ പരിശീലനം നൽകി
RECENT NEWS
Advertisment