Monday, May 12, 2025 12:18 pm

ഒരു ദിവസത്തേക്ക് വേണ്ട ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു ; പ്രഭാത ഭക്ഷണത്തില്‍ ശ്രദ്ധിയ്ക്കാം

For full experience, Download our mobile application:
Get it on Google Play

ശരീരത്തിന് ആവശ്യമായ ആദ്യത്തെ ഊര്‍ജ്ജം ലഭിക്കുന്നത് രാവിലെ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ്. അതിന് ശേഷമാണ് ശരീരം ഊര്‍ജ്ജത്തോടെയും ആരോഗ്യത്തോടെയും മുന്നോട്ട് പോവുന്നത്. പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത് എന്നാണ് വിദഗ്ദര്‍ പറയുന്നത്. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് അമിതമായി വിശക്കാനും ദിവസത്തിന്റെ മറ്റ് നേരങ്ങളില്‍ ഭക്ഷണം വാരിവലിച്ച് കഴിക്കാനും കാരണമാകാം. ഒരു ദിവസത്തിന്റെ ആദ്യ ഭക്ഷണമെന്ന നിലയില്‍ പ്രഭാതഭക്ഷണത്തിന് നമ്മുടെ ആരോഗ്യത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കും.

പ്രഭാത ഭക്ഷണത്തിന് ഉയര്‍ന്ന പ്രോട്ടീനുള്ള ഭക്ഷണം കഴിക്കുന്നത് വളരെ ആ ദിവസം ആരംഭിക്കാന്‍ വളരെയധികം സഹായിക്കും. ശരീരത്തിലെ പേശികള്‍ പ്രവര്‍ത്തിക്കുന്നതിന് പ്രോട്ടീനുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരു ദിവസത്തേക്ക് വേണ്ട സുസ്ഥിരമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാന്‍ സഹായിക്കുന്നു തുടങ്ങി പല ഗുണങ്ങളും പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണങ്ങളിലൂടെ സാധിക്കും. ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും സ്ഥിരപ്പെടുത്തുന്നു.

* പ്രോട്ടീന്‍ സ്മൂത്തീസ് – ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നവരുടെ ഒരു പ്രധാന ആഹാരമാണ് പ്രോട്ടീന്‍ സ്മൂത്തീസ്. പ്രോട്ടീന്‍ പൗഡര്‍ പാല്‍ അല്ലെങ്കില്‍ തൈര് എന്നിവ ഉപയോഗിച്ച് സ്മൂത്തികള്‍ ഇഷ്ടാനുസൃതം തയാറാക്കാവുന്നതാണ്. തിരക്കിട്ട പ്രഭാതങ്ങളില്‍ ഇത് വേഗത്തിലും സൗകര്യപ്രദവുമായ ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണമായി ഉപയോഗിക്കാം. ഇതില്‍ പഴങ്ങളും പച്ചക്കറികളും ചേര്‍ക്കുന്നത് നാരുകളും വൈറ്റമിനുകളും വര്‍ദ്ധിപ്പിക്കും. തിരഞ്ഞെടുത്ത പ്രോട്ടീന്‍ പൗഡര്‍, പാല്‍, ഗ്രീക്ക് തൈര്, പഴങ്ങള്‍, ഒരു പിടി ചീര എന്നിവ ഉപയോഗിച്ച് പോഷകങ്ങള്‍ നിറഞ്ഞ പ്രോട്ടീന്‍ സ്മൂത്തീസ് തയാറാക്കാന്‍ ശ്രദ്ധിക്കുക.
* ഓട്‌സും പ്രോട്ടീന്‍ പൗഡറും – ഓട്സില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും ദീര്‍ഘനേരം സംതൃപ്തി നല്‍കാനും സഹായിക്കുന്നു. ഓട്‌സിനൊപ്പം പ്രോട്ടീന്‍ പൗഡര്‍ ചേര്‍ക്കുന്നത് പ്രോട്ടീന്‍ ഉള്ളടക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഓട്സ് പാലോ അല്ലെങ്കില്‍ പാലിന് പകരം വെള്ളമോ ഉപയോഗിച്ച് വേവിക്കുക. ഇനി ഇതിലേക്ക് ഇഷ്ടപ്പെട്ട പ്രോട്ടീന്‍ പൗഡര്‍ കൂടി ചേര്‍ക്കുക. പഴങ്ങള്‍, പരിപ്പ്, തേന്‍ എന്നിവയൊക്കെ ഇതിന് മുകളില്‍ വിതറി കഴിക്കാവുന്നതാണ്.

* ചിയ സീഡ്‌സ് – ചിയ വിത്തുകള്‍ ഒരു മികച്ച സസ്യ അധിഷ്ഠിത പ്രോട്ടീന്‍ ഉറവിടമാണ്. കൂടാതെ ഒമേഗ -3 ഫാറ്റി ആസിഡുകള്‍, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയില്‍ ഉയര്‍ന്നതാണ്. ചിയ പുഡ്ഡിംഗ് ഉണ്ടാക്കാവുന്നതാണ്, വിത്തുകള്‍ ഒരു രാത്രി മുഴുവന്‍ പാലിലോ വെള്ളത്തിലോ കുതിര്‍ത്ത് വെയ്ക്കുക. രാവിലെ പഴങ്ങള്‍ക്കും അണ്ടിപരിപ്പുകളും ചേര്‍ത്ത് ഇത് കഴിക്കാവുന്നതാണ്. ഓട്‌സ് തയാറാക്കുമ്പോള്‍ അതില്‍ ചേര്‍ത്തും കഴിക്കാവുന്നതാണ്.
* മുട്ട – ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമായതാണ് മുട്ട. ദിവസവും മുട്ട കഴിക്കുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. പ്രോട്ടീനിന്റെ മികച്ച സ്രോതസാണ് മുട്ട. ശരീരത്തിന് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളുടെ അടങ്ങിയ ഒരു സമ്പൂര്‍ണ്ണ പ്രോട്ടീനാണ് മുട്ട. വൈറ്റമിനുകള്‍, ധാതുക്കള്‍, കോളിന്‍, ല്യൂട്ടിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ എന്നിവയും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അധിക പോഷകങ്ങള്‍ ലഭിക്കാനായി രാവിലെ ബ്രേക്ക് ഫാസ്റ്റില്‍ മുട്ട ഉള്‍പ്പെടുത്തുക. പുഴുങ്ങിയും ഓലെറ്റായും ചിക്കി പൊരിച്ചുമൊക്കെ മുട്ട പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെരുവുനായയെ പേടിച്ച്  ഓടി അമ്മയ്ക്കും മകനും വീണ് പരിക്കേറ്റു

0
കൊല്ലം : തെരുവുനായ ശല്യം രൂക്ഷമാകുന്നു. തെരുവുനായയിൽ നിന്നും പേവിഷബാധയേറ്റ് തുടർ മരണങ്ങൾ...

കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച വ്യാജ ഫോൺ കോളിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ

0
കൊച്ചി : ഐഎൻഎസ് വിക്രാന്തയുടെ വിവരങ്ങൾ തേടി കൊച്ചി നാവികസേന ആസ്ഥാനത്ത്...

പിടിച്ചെടുത്തത് ലഹരിവസ്തുവല്ലെന്ന് പരിശോധനാ ഫലം ; റിമാന്‍ഡ് ചെയ്ത യുവാക്കളെ വിട്ടയച്ചു

0
ഷൊര്‍ണ്ണൂര്‍: എംഡിഎംഎ കേസില്‍ റിമാന്‍ഡ് ചെയ്ത രണ്ട് യുവാക്കളെ പോലീസ് വിട്ടയച്ചു....

ഓപ്പറേഷൻ സിന്ദൂർ വൻ വിജയമെന്ന് ബി ജെ പി

0
ദില്ലി : ഓപ്പറേഷൻ സിന്ദൂർ വൻ വിജയമെന്ന് ബി ജെ പി....